ഹാരിസന്‍ ഫോര്‍ഡിന്റെ സാഹസിക ചിത്രം ഇന്ത്യാന ജോണ്‍സ് അഞ്ചാം ഭാഗം റിലീസിനൊരുങ്ങുന്നു. ‘ഇന്ത്യാന ജോണ്‍സ് ആന്‍ഡ് ദ് ഡയല്‍ ഓഫ് ഡെസ്റ്റിനി’ എന്ന് പേരിട്ട സിനിമയുടെ ടീസറെത്തി. ജയിംസ് മാന്‍ഗോള്‍ഡ് ആണ് സംവിധാനം. ഇന്ത്യാന ജോണ്‍സിന്റെ മറ്റ് നാല് ഭാഗങ്ങളും സംവിധാനം ചെയ്തത് സ്റ്റീവന്‍ സ്പീല്‍ബെര്‍ഗും തിരക്കഥ ഒരുക്കിയത് ജോര്‍ജ് ലൂക്കാസുമായിരുന്നു. ഇരുവരും അഞ്ചാം ഭാഗത്തില്‍ എക്‌സിക്യൂട്ടിവ് പ്രൊഡ്യുസേഴ്‌സ് ആണ്. ഇന്ത്യാന ജോണ്‍സ് എന്ന കഥാപാത്രമായി ലോകം മുഴുവന്‍ ആരാധകരെ സൃഷ്ടിച്ച ഹാരിസണ്‍ ഫോര്‍ഡിന്റെ വിടവാങ്ങല്‍ ചിത്രം കൂടിയാകും ഈ അഞ്ചാം ഭാഗം. ഫെബെ വാളെര്‍, ജോണ്‍ റിസ്, മാഡ്‌സ് മിക്കെല്‍സണ്‍, ടോബി ജോണ്‍സ്, അന്റോണിയോ ബന്‍ഡെറാസ് എന്നിവരാണ് മറ്റ് താരങ്ങള്‍. ചിത്രം അടുത്ത വര്‍ഷം ജൂണ്‍ 30ന് തിയറ്ററുകളിലെത്തും.