അമേരിക്കന്‍ ഇരുചക്രവാഹന കമ്പനിയായ ഹാര്‍ലി-ഡേവിഡ്സണ്‍ പുതിയ ബൈക്ക് വാങ്ങുമ്പോള്‍ അഞ്ച് ലക്ഷം രൂപയിലധികം കിഴിവ് ലഭിക്കും. ഹാര്‍ലി ഡേവിഡ്സണ്‍ നൈറ്റ്സ്റ്റര്‍ സ്പെഷ്യലില്‍ ഏറ്റവും ഉയര്‍ന്ന കിഴിവ് ലഭ്യമാണ്. തിരഞ്ഞെടുത്ത ബൈക്കുകള്‍ക്കാണ് ഹാര്‍ലി ഡേവിഡ്സണ്‍ അഞ്ച് ലക്ഷം രൂപ വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നത്. പാന്‍ അമേരിക്ക 1250 സ്പെഷ്യല്‍, സ്പോര്‍ട്സ്റ്റര്‍ എസ്, നൈറ്റ്സ്റ്റര്‍ എന്നിവയുടെ 2022 പതിപ്പുകള്‍ക്ക് കിഴിവുകള്‍ ബാധകമാണ്. സ്പോര്‍ട്സ്റ്റര്‍ ശ്രേണിയില്‍ നൈറ്റ്സ്റ്ററില്‍ 5.25 ലക്ഷം രൂപ ലാഭിക്കാന്‍ അവസരമുണ്ട്. 5.25 ലക്ഷം രൂപയുടെ കിഴിവിന് ശേഷം ഈ മോട്ടോര്‍സൈക്കിള്‍ 12.24 ലക്ഷം രൂപയ്ക്ക് ലഭ്യമാണ്. അടുത്തിടെ പുറത്തിറക്കിയ നൈറ്റ്സ്റ്റര്‍ സ്‌പെഷ്യല്‍ വാങ്ങുന്നവര്‍ക്ക് ഏറ്റവും വലിയ കിഴിവ് ലഭിക്കും. ഹാര്‍ലി ഡേവിഡ്സണ്‍ കമ്പനി നൈറ്റ്സ്റ്റര്‍ സ്പെഷ്യലിന് 5.30 ലക്ഷം രൂപ കിഴിവ് നല്‍കുന്നു. ഇപ്പോള്‍ ഈ ബൈക്കിന്റെ വില 12.99 ലക്ഷം രൂപയാണ്. പാന്‍ അമേരിക്ക 1250 ന് ഇപ്പോള്‍ 4.90 ലക്ഷം രൂപ കിഴിവ് ലഭിച്ചതിന് ശേഷം 16.09 ലക്ഷം രൂപയാണ് വില. നേരത്തെ പ്രീമിയം എഡിവിയുടെ വില 20.99 ലക്ഷം രൂപയായിരുന്നു. ഹാര്‍ലി ഡേവിഡ്സണ്‍ 2022 സ്പോര്‍ട്സ്റ്റര്‍ എസിന്റെ വില 4.45 ലക്ഷം രൂപ കുറച്ചു. 16.51 ലക്ഷം രൂപ വിലയുള്ള ബൈക്കിന് ഇപ്പോള്‍ 12.06 ലക്ഷം രൂപയാണ് വില. നൈറ്റ്സ്റ്ററിന് 4.30 ലക്ഷം രൂപ കിഴിവ് ലഭിക്കും. തല്‍ഫലമായി, വില 14.99 ലക്ഷം രൂപയില്‍ നിന്ന് 10.69 ലക്ഷം രൂപയായി കുറഞ്ഞു.