തെലുങ്കില്‍ നിന്നുള്ള ഒരു വിസ്മയ ചിത്രമായിരിക്കുകയാണ് ‘ഹനുമാന്‍’. റിലീസായിട്ട് നാളുകളായിട്ടും ഹനുമാന്‍ ആഗോള കളക്ഷനില്‍ കുതിക്കുകയാണ് എന്നാണ് ബോക്ല് ഓഫീസ് റിപ്പോര്‍ട്ട്. ചെറിയ ബജറ്റില്‍ ഒരുങ്ങിയ ഒരു ചിത്രമായിരിക്കേ വമ്പന്‍ ലാഭമാണ് ഹനുമാന്‍ നേടിയിരിക്കുന്നത്. മൂന്നാമാഴ്ച പിന്നിടുമ്പോള്‍ ഹനുമാന്‍ 270 കോടി രൂപയിലധികം നേടിയിട്ടുണ്ട് എന്നാണ് ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ട്. തിയറ്റര്‍ ബിസിനസില്‍ നിന്ന് 100 കോടി രൂപയിലധികം ടോളിവുഡില്‍ നിന്ന് ലാഭം നേടുന്ന നാലാമത്തെ ചിത്രമായിട്ടുമുണ്ട് ഹനുമാന്‍. തേജ സജജയാണ് ഹനുമാനിലെ നായകന്‍. ഒരു പാന്‍ ഇന്ത്യന്‍ സൂപ്പര്‍ഹീറോ ചിത്രമായിട്ടാണ് ഹനുമാന്‍ പ്രദര്‍ശനത്തിന് എത്തിയത്. അമൃത നായര്‍ തേജയുടെ നായികയായെത്തുന്നു. ‘കല്‍ക്കി’, ‘സോംബി റെഡ്ഡി’ ചിത്രങ്ങളുടെ സംവിധായകന്‍ എന്ന നിലയില്‍ തെലുങ്കില്‍ ശ്രദ്ധയാകര്‍ഷിച്ച ആളാണ് ഹനുമാന്‍ ഒരുക്കിയ പ്രശാന്ത് വര്‍മ. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ശിവേന്ദ്രയാണ്. കെ നിരഞ്ജന്‍ റെഢിയാണ് നിര്‍മാണം.