ബിജെപി നിയമസഭാ കക്ഷിയോഗം നാളെ. ഗുജറാത്ത് മന്ത്രിസഭാ രൂപീകരണം ചർച്ച ചെയ്യുന്നതിനാണ് യോഗം. ഗാന്ധി നഗറിലെ പാര്‍ട്ടി ആസ്ഥാനത്ത് നടക്കുന്ന നിയമസഭാ കക്ഷി യോഗത്തിൽ ബിജെപിയിലെ പ്രമുഖ നേതാക്കൾ പങ്കെടുക്കും.
മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ രാജി സമര്‍പ്പിച്ചതായി ബിജെപി ചീഫ് വിപ്പ് പങ്കജ് ദേശായി അറിയിച്ചു. മുഖ്യമന്ത്രിയുടെ രാജി ഗവര്‍ണര്‍ സ്വീകരിച്ചു. പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിനായി നാളെ രാവിലെ 10 മണിക്ക് എല്ലാ എംഎൽഎ മാരുടേയും യോഗം വിളിച്ചിട്ടുണ്ട്.
ആകെയുള്ള 182 സീറ്റില്‍ 156 ഉം നേടി ഏഴാം വട്ടമാണ് ഗുജറാത്തില്‍ ബിജെപി അധികാരത്തിലെത്തുന്നത്. തെരഞ്ഞെടുപ്പ് പ്രകടനത്തിന്റെ മുന്‍കാല റെക്കോര്‍ഡുകളെല്ലാം തകര്‍ത്തുകൊണ്ടായിരുന്നു ഗുജറാത്തില്‍ ബിജെപിയുടെ ജയം. 17 സീറ്റുകളോടെ കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തെത്തി. ആംആദ്മി പാര്‍ട്ടി അഞ്ച് സീറ്റുകളും സമാജ് വാദി പാര്‍ട്ടി ഒരു സീറ്റും നേടി. മൂന്ന് സ്വതന്ത്രസ്ഥാനാര്‍ത്ഥികളും വിജയിച്ചു.