ഗൂഗിള്‍ പേ യൂസര്‍മാര്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ പങ്കുവെച്ചിരിക്കുകയാണിപ്പോള്‍ ഗൂഗിള്‍. സ്‌ക്രീന്‍ ഷെയറിങ് ആപ്പുകള്‍ ഉപയോഗിക്കാന്‍ പാടില്ല ഇതാണ് ഗൂഗിള്‍ പേ ഉപയോഗിക്കുന്നവര്‍ക്ക് ഗൂഗിള്‍ നല്‍കിയ മുന്നറിയിപ്പില്‍ പ്രധാനം. എന്താണ് സ്‌ക്രീന്‍ ഷെറയിങ് ആപ്പ് എന്നറിയാം. നിങ്ങള്‍ ഫോണോ ടാബ്ലെറ്റോ കമ്പ്യൂട്ടറോ ഉപയോഗിക്കുമ്പോള്‍ നിങ്ങളുടെ ഉപകരണത്തിന്റെ സ്‌ക്രീനില്‍ എന്താണുള്ളതെന്ന് കാണാന്‍ സ്‌ക്രീന്‍ പങ്കിടല്‍ ആപ്പുകള്‍ മറ്റുള്ളവരെ അനുവദിക്കും. ഫോണ്‍/ലാപ്ടോപ്പ്/പിസി എന്നിവയിലെ പ്രശ്‌നങ്ങള്‍ വിദൂരമായി പരിഹരിക്കാനാണ് ഈ ആപ്പുകള്‍ ആദ്യം ഉപയോഗിച്ചിരുന്നത്. ഇത്തരം ആപ്പുകള്‍ നിങ്ങളുടെ ഫോണിന്റെ/ഉപകരണത്തിന്റെ പൂര്‍ണ്ണമായ ആക്‌സസും നിയന്ത്രണവും അനുവദിക്കുന്നു. സ്‌ക്രീന്‍ പങ്കിടല്‍ ആപ്പുകളുടെ ഉദാഹരണങ്ങള്‍ ഇവയാണ്: സ്‌ക്രീന്‍ ഷെയര്‍, എനിഡസ്‌ക്, ടീം വ്യൂവര്‍. തട്ടിപ്പുകാര്‍ക്ക് നിങ്ങളുടെ പേരില്‍ ഇടപാടുകള്‍ നടത്തുന്നതിന് നിങ്ങളുടെ ഫോണ്‍ നിയന്ത്രിക്കാന്‍ ഈ ആപ്പുകള്‍ ഉപയോഗിക്കാം. നിങ്ങളുടെ എടിഎം അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് വിശദാംശങ്ങള്‍ കാണുന്നതിന് ഉപയോഗിക്കാം. നിങ്ങളുടെ ഫോണിലേക്ക് അയച്ച ഒടിപി കാണാനും നിങ്ങളുടെ അക്കൗണ്ടില്‍ നിന്ന് പണം ട്രാന്‍സ്ഫര്‍ ചെയ്യാനും ഉപയോഗിക്കാം. ഒരു കാരണവശാലും ഒരു തേര്‍ഡ് പാര്‍ട്ടി ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനോ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഗൂഗിള്‍ പേ ഒരിക്കലും ആവശ്യപ്പെടില്ലെന്ന് ഗൂഗിള്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. ഇത്തരം ആപ്പുകള്‍ നിങ്ങള്‍ ഡണ്‍ലോഡ് ചെയ്തിട്ടുണ്ടെങ്കില്‍ ഗൂഗിള്‍ പേ ഉപയോഗിക്കുന്നതിന് മുമ്പ് അവ ക്ലോസ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം.