ഇനി ആന്‍ഡ്രോയ്ഡിലും എയര്‍ഡ്രോപ്പ് പ്രവര്‍ത്തിപ്പിക്കാം. ഗൂഗ്‌ളിന്റെ തന്നെ സ്വന്തം സാങ്കേതികവിദ്യയാണ് ഇതിന് പിന്നില്‍. നിലവില്‍ ഇത് ആപ്പിളിന്റെ സഹകരണമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഭാവിയില്‍ സഹകരിക്കുന്നതിന് തങ്ങള്‍ തയ്യാറാണെന്ന് ഗൂഗ്‌ളിന്റെ വക്താവ് അലക്സ് മോറികോനി അറിയിച്ചു. ക്വിക്ക് ഷെയറിന്റെ പുതിയ അപ്‌ഡേറ്റിലൂടെയാണ് ഇത് സാധിക്കുക. ക്വിക്ക് ഷെയറിന്റെ പുതിയ അപ്‌ഡേറ്റും ഐ.ഒ.എസിന്റെ എയര്‍ഡ്രോപ്പം ഉപയോഗിച്ചാണ് ഫയല്‍ കൈമാറ്റം ചെയ്യാന്‍ സാധിക്കുക. നിലവില്‍ പിക്‌സെല്‍ 10 സീരിസുകളില്‍ ആണ് പുതിയ അപ്‌ഡേറ്റ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. വൈകാതെ മറ്റുള്ളവയിലും ഉള്‍പ്പെടുത്തുമെന്നും ഗൂഗ്ള്‍ പറഞ്ഞു. ഇതിലൂടെ തേഡ് പാര്‍ട്ടി ആപ്പുകളുടെ സഹായമില്ലാതെ ഫയലുകള്‍ കൈമാറ്റം ചെയ്യാന്‍ സാധിക്കും. ഫയല്‍ ഷെയര്‍ ചെയ്യുന്നതിന് ആദ്യം ഐഫോണില്‍ എയര്‍ഡ്രോപ്പ് ഓണ്‍ ചെയ്തിടണം. ശേഷം ആന്‍ഡ്രോയ്ഡില്‍ ക്വിക്ക് ഷെയര്‍ ഓണ്‍ ചെയ്യുമ്പോള്‍ എയര്‍ഡ്രോപ്പ് ഓണ്‍ ആക്കിയ ഐഫോണ്‍ കണ്ടെത്താന്‍ സാധിക്കും. തുടര്‍ന്ന് ഈ ഡിവൈസ് തെരഞ്ഞെടുത്ത് ഫയലുകള്‍ കൈമാറ്റം ചെയ്യാം.
ആന്‍ഡ്രോയ്ഡിലും എയര്‍ഡ്രോപ്പുമായി ഗൂഗ്ള്‍
