രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 9,250 രൂപയിലെത്തി. പവന് 400 രൂപ വര്‍ധിച്ച് 74,000 രൂപയിലുമെത്തി. ഈമാസം 14ന് രേഖപ്പെടുത്തിയ പവന് 74,560 രൂപയാണ് ഇതുവരെയുള്ള ഏറ്റവും കൂടിയ നിരക്ക്. എന്നാല്‍ ഈ വിലയില്‍ ലാഭമെടുപ്പ് തകൃതിയായതോടെ കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ പവന് 960 രൂപയോളം കുറഞ്ഞിരുന്നു. ഇന്ന് യു.എസ് ഫെഡ് നിരക്കുകള്‍ പുറത്തുവരുന്നതിന് മുന്നോടിയായാണ് ലാഭമെടുക്കല്‍ വര്‍ധിച്ചത്. പശ്ചിമേഷ്യയില്‍ ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം വീണ്ടും രൂക്ഷമായതാണ് സ്വര്‍ണവിലയെ വീണ്ടും ഉയര്‍ത്തിയത്. കനം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 40 രൂപ വര്‍ധിച്ച് 7,590 രൂപയിലെത്തി. വെള്ളിവില ഗ്രാമിന് 3 രൂപ വര്‍ധിച്ച് 118 രൂപയിലാണ് ഇന്നത്തെ വ്യാപാരം. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം നിലവില്‍ 3,396 ഡോളറെന്ന നിലയിലാണ് നിലവില്‍ വ്യാപാരം നടക്കുന്നത്. കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് തുടരുന്നതും ഇ.ടി.എഫ് നിക്ഷേപം വര്‍ധിക്കുന്നതും കണക്കിലെടുക്കുമ്പോള്‍ ഇക്കൊല്ലം അവസാനത്തോടെ ഔണ്‍സിന് 3,700 ഡോളര്‍ കടക്കുമെന്നാണ് ഗോള്‍ഡ്മാന്‍ സാക്ക്സ് പറയുന്നത്.