സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധന. ഗ്രാമിന് 45 രൂപ വര്‍ധിച്ച് 8,995 രൂപയായി. പവന് 360 രൂപ വര്‍ധിച്ച് 71,960 രൂപയിലാണ് ഇന്നത്തെ വ്യാപാരം. കനംകുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 40 രൂപ വര്‍ധിച്ച് 7,385 രൂപയായി. വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 110 രൂപ. സംസ്ഥാനത്ത് പവന് 73,040 രൂപയാണ് ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കൂടിയ വില. പവന് 68,880 രൂപ വരെ താഴ്ന്നിരുന്നു. ആഗോള വ്യാപാര സൂചനകളും യു.എസ് ഡോളറിന്റെ വിനിമയ നിരക്ക് കുറഞ്ഞതുമാണ് സ്വര്‍ണവിലയെ സ്വാധീനിച്ചതെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ആഴ്ചകളില്‍ സ്വര്‍ണ വില കുറഞ്ഞിരുന്നു. ഇന്ന് ഒരു പവന് സ്വര്‍ണാഭരണം വാങ്ങാന്‍ പവന് 77,878 രൂപയെങ്കിലും വേണം. സ്വര്‍ണ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിലും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്താണ് സ്വര്‍ണത്തിന്റെ വ്യാപാര വില നിശ്ചയിക്കുന്നത്. സ്വര്‍ണാഭരണത്തിന്റെ ഡിസൈനും മോഡലും അനുസരിച്ച് ഈ വിലയിലും മാറ്റം വരാം.