സംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും കുതിപ്പ് തുടരുകയാണ്. അനുദിനം പുതിയ റെക്കോഡുകള്‍ കീഴടക്കുന്ന സ്വര്‍ണ വിപണി ഇന്ന് പുതിയ നിരക്കിലേക്ക് കടന്നു. ഇന്ന് 320 രൂപയുടെ വര്‍ദ്ധനവാണ് വിലയിലുണ്ടായിട്ടുള്ളത്. ഇതോടെ 58,720 എന്ന സര്‍വ്വകാല റെക്കോഡിലെത്തി വില. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 7340 രൂപയാണ് നല്‍കേണ്ടത്. കഴിഞ്ഞ രണ്ട് ദിവസം ഒരേ വിലയിലാണ് സംസ്ഥാനത്ത് സ്വര്‍ണ വ്യാപാരം നടന്നത്. ഒക്ടോബര്‍ 4,5, 6, 12,13, 14 തീയതികളില്‍ 56,960 രൂപയായിരുന്നു സ്വര്‍ണവില. പിന്നീട് ഒക്ടോബര്‍ 16നാണ് വില 57,000 കടന്നത്. ഒക്ടോബര്‍ 19 ന് ഇത് 58,000വും കടന്നു. അതേസമയം ഒക്ടോബര്‍ 10ന് രേഖപ്പെടുത്തിയ 56,200 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ഈ മാസം ഇതുവരെ ഗ്രാമിന് 7000 രൂപയ്ക്ക് മുകളിലാണ് വിലയെന്നതും ശ്രദ്ധേയമാണ്. നേരിയ തോതില്‍ വ്യത്യസങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും സെപ്റ്റംബര്‍ 2 മുതല്‍ 5 വരെയാണ് മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക് രേഖപ്പെടുത്തിയത്. എന്നാല്‍ അവസാന ആഴ്ചകളിലേയ്‌ക്കെത്തുമ്പോള്‍ മാസത്തെ ഏറ്റവും നിരക്കാണ് സ്വര്‍ണം രേഖപ്പെടുത്തിയത്.
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan