ചിരഞ്ജീവി നായകനായി എത്തുന്ന തെലുങ്ക് ചിത്രം ‘ഗോഡ്ഫാദറി’ലെ പ്രമോ ഗാനം പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. ‘താര്‍ മാര്‍’ എന്ന് തുടങ്ങുന്ന ഗാനത്തിന് ചുവടുകള്‍ ഒരുക്കിയിരിക്കുന്നത് പ്രഭുദേവയാണ്. നൃത്ത ചുവടുകളുമായി ചിരഞ്ജീവിയും സല്‍മാന്‍ ഖാനും വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. പുറത്തുവന്ന് നിമഷങ്ങള്‍ക്ക് ഉള്ളില്‍ തന്നെ ഗാനം വൈറലായി കഴിഞ്ഞു. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ആണ് ഈ ചിത്രം. മലയാളത്തില്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ച കഥാപാത്രമായി എത്തുന്നത് നയന്‍താരയാണ്. സത്യപ്രിയ ജയ്‌ദേവ് എന്നാണ് നയന്‍താര കഥാപാത്രത്തിന്‍രെ പേര്. ചിത്രത്തില്‍ സത്യദേവ് കഞ്ചാറാണയും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
ശിവകാര്‍ത്തികേയന്റേതായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ‘പ്രിന്‍സ്’ ആണ്. അനുദീപ് കെ വി സംവിധാനം ചെയ്യുന്ന ‘പ്രിന്‍സ്’ എന്ന ചിത്രത്തിന്റെ റിലീസ് ഒക്ടോബര്‍ 21നാണ്. ഒരു റൊമാന്റിക് കോമഡി ചിത്രമായിട്ടാണ് ‘പ്രിന്‍സ്’ എത്തുക. വിദേശ യുവതിയുമായി പ്രണയത്തിലാകുന്ന തമിഴ് ടൂറിസ്റ്റ് ഗൈഡായിട്ടാണ് ശിവകാര്‍ത്തികേയന്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. സത്യരാജും ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. യുക്രൈന്‍ താരം മറിയ റ്യബോഷ്പ്കയാണ് നായിക. പ്രേംഗി അമരെന്‍, പ്രാങ്ക്‌സ്റ്റെര്‍ രാഹുല്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
രാജ്യത്തെ മൂന്നാമത്തെ ഏറ്റവും വലിയ സ്വകാര്യ മേഖലാ ബാങ്കായ ആക്സിസ് ബാങ്ക് പ്രമുഖ സംയോജിത റിയല്‍ എസ്റ്റേറ്റ് പ്ലാറ്റ്ഫോമായ സ്‌ക്വയര്‍ യാര്‍ഡ്സുമായി ചേര്‍ന്ന് വീടു വാങ്ങുന്നവര്‍ക്കായി ‘ഓപ്പണ്‍ ഡോര്‍സ്’ എന്ന പേരില്‍ ഹോം ബയര്‍ ഇക്കോസിസ്റ്റം അവതരിപ്പിച്ചു. സ്വപ്നഭവനം സ്വന്തമാക്കുന്നതു വരെയുള്ള എല്ലാ കാര്യങ്ങളും തടസമില്ലാതെ ചെയ്യാന്‍ സഹായിക്കുന്നതാണ് ഈ പ്ലാറ്റ്ഫോം. രാജ്യത്തെ ഇത്തരത്തിലുള്ള ആദ്യ ഏകീകൃത പ്ലാറ്റ്ഫോമായ ഓപ്പണ്‍ ഡോര്‍സ് വീടു വാങ്ങുന്ന ഉപഭോക്താക്കളുടെ മുഴുവന്‍ ആവശ്യങ്ങളും നിറവേറ്റുന്ന തരത്തിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. മികച്ച ബില്‍ഡര്‍മാരെക്കുറിച്ചും ഉത്പന്നങ്ങളെക്കുറിച്ചുമുള്ള വിശദമായ വിവരങ്ങള്‍ ലഭ്യമാക്കല്‍, തടസങ്ങളില്ലാതെയുള്ള ഭവന വായ്പാ നടപടിക്രമങ്ങള്‍, വാടക, പ്രോപ്പര്‍ട്ടി മാനേജ്മെന്റ്, ഹോം ഫര്‍ണിഷിംഗ്, നിയമ, സാങ്കേതിക സേവനങ്ങള്‍ എന്നിങ്ങനെ എല്ലാ സേവനങ്ങളും ഒരു കുടക്കീഴില്‍ കുറഞ്ഞ ചെലവില്‍ ലഭ്യമാകും.
വണ്‍പ്ലസ് 10ആര്‍ പ്രൈം ബ്ലൂ എഡിഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. വണ്‍പ്ലസ് 10ആര്‍ പ്രൈം ബ്ലൂ എഡിഷന്‍ ആമസോണില്‍ മാത്രമാണ് ലഭ്യമാകുക. ഹാന്‍ഡ്‌സെറ്റ് വാങ്ങുന്നവര്‍ക്ക് മൂന്നു മാസത്തെ ആമസോണ്‍ പ്രൈം സബ്സ്‌ക്രിപ്ഷനും വണ്‍പ്ലസ് സൗജന്യമായി ലഭിക്കും. എന്നാല്‍ വണ്‍പ്ലസ് 10ആര്‍ പ്രൈം ബ്ലൂ എഡിഷന്റെ വിലയും കോണ്‍ഫിഗറേഷനും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 80വാട്ട് ഫാസ്റ്റ് ചാര്‍ജിങ് ശേഷിയുള്ളതാണ് ഈ ഹാന്‍ഡ്‌സെറ്റ് എന്ന് വണ്‍പ്ലസ് സ്ഥിരീകരിച്ചു. അതേസമയം, 80വാട്ട് വണ്‍പ്ലസ് 10ആര്‍ രണ്ട് മെമ്മറി കോണ്‍ഫിഗറേഷനുകളിലാണ് വരുന്നത്. 8 ജിബി/128 ജിബി, 12 ജിബി/256 ജിബി വേരിയന്റുകളുടെ വില യഥാക്രമം 34,999 രൂപയും 38,999 രൂപയുമാണ്.
സംവിധായകന്‍ രോഹിത് ഷെട്ടി ഒരുപക്ഷേ ഏറ്റവും പ്രശസ്തനായത് സിനിമകളിലെ കാറുകള്‍ ഉള്‍പ്പെടുന്ന സ്റ്റണ്ടുകളുടെ പേരിലാണ്. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍, ലംബോര്‍ഗിനി ഉറസ്, ഫോര്‍ഡ് മസ്താങ്, മസെരാട്ടി ഗ്രാന്‍ ടൂറിസ്മോ സ്പോര്‍ട് എന്നിവയുള്‍പ്പെടെ ഉയര്‍ന്ന നിലവാരമുള്ള ആഡംബര വാഹനങ്ങള്‍ രോഹിത് ഷെട്ടിക്കുണ്ട്. ഇപ്പോഴിതാ ഈ സെലിബ്രിറ്റി ഡയറക്ടര്‍ തന്റെ ഗാരേജില്‍ ഒരു പുതിയ മെഴ്‌സിഡസ് എഎംജി ജി63 എസ്യുവി ചേര്‍ത്തിരിക്കുകയാണ്. വെള്ള നിറമുള്ള മെഴ്‌സിഡസ് എഎംജി ജി63 ആണിത്. ഓപ്ഷണല്‍ എക്‌സ്ട്രാകളോ കസ്റ്റമൈസേഷന്‍ ഓപ്ഷനുകളോ ഇല്ലാതെ ഓണ്‍-റോഡില്‍ ഏകദേശം മൂന്ന്‌കോടി രൂപയാണ് വില ഇതിന്റെ വില.
ഒരു ഡോക്ടര്‍ എന്നതിലുപരി സമകാലിക സംഭവങ്ങളെയും പ്രശ്‌നങ്ങളെയും ഡോ.ജോ ജോസഫ് വിശകലനം ചെയ്യുന്നു. രാജ്യാന്തര അസമത്വം മുതല്‍ സ്ത്രീ സമത്വം വരെ എത്തി നില്‍ക്കുന്ന ചിന്താശകലങ്ങള്‍ മോടിപ്പിടിപ്പിക്കുന്നതാണ് ഈ പുസ്തകത്തിന്റെ താളുകള്‍. ‘ഹൃദയപൂര്‍വ്വം ഡോക്ടര്‍’. പ്രണത ബുക്‌സ്. വില 200 രൂപ.
ഡയബറ്റിക് രോഗികള്‍ക്ക് ഒരു കഷണം സവാള കൊണ്ട് ആരോഗ്യകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ വരുത്താനാകുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. സവാളയിലടങ്ങിയിരിക്കുന്ന ഫ്‌ലാവനോയ്ഡ്‌സ് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് തുലനം ചെയ്യാന്‍ സഹായിക്കുമെന്നാണ് പുതിയ കണ്ടെത്തല്‍. സാന്‍ഡിയാഗോയില്‍ നടന്ന തൊണ്ണൂറ്റി ഏഴാമത് എന്‍ഡോക്രൈന്‍ സൊസൈറ്റിയുടെ വാര്‍ഷികയോഗത്തിലാണ് പഠന റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. സവാളയുടെ നീരിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതോടൊപ്പം കൊളസ്‌ട്രോള്‍ നിരക്ക് കുറയ്ക്കാനുള്ള കഴിവുമുണ്ട്.അതിനാല്‍ ഡയറ്റില്‍ ഇത് ഉള്‍പ്പെടുത്തുന്നത് ടൈപ്പ് വണ്‍ ഡയബറ്റിക്‌സിനെ പ്രതിരോധിക്കാന്‍ വളരെയധികം ഗുണകരമാണ്. പാചകം ചെയ്യാതെ പച്ചയ്ക്ക് കഴിക്കുന്നതാണ് കൂടുതല്‍ ആരോഗ്യകരമെന്നാണ് എന്‍വയോണ്‍മെന്റല്‍ ഹെല്‍ത്ത് ഇന്‍സൈറ്റ് ജേണലില്‍ പറയുന്നത്. അതിനാല്‍ സാന്‍വിച്ച്, സൂപ്പ്, സാലഡ് എന്നിവയില്‍ ധാരാളമായി സവാള ഉള്‍പ്പെടുത്തണമെന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.