‘പ്രേമലു’ സംവിധായകന് ഗിരീഷ് എ ഡി യുടെ യാത്രകള്‍ കൂട്ടായി ബിഎംഡബ്ള്യു 2 സീരീസ്. 43.90 ലക്ഷം രൂപ മുതലാണ് ഈ സെഡാന്റെ വിലയാരംഭിക്കുന്നത്. ഉയര്‍ന്ന മോഡലിലേക്ക് എത്തുമ്പോള്‍ 46.90 ലക്ഷം രൂപയിലെത്തും വില. ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യുവിന്റെ നാലു വാതിലുള്ള കാര്‍ ശ്രേണിയിലെ ഏറ്റവും ചെറിയ മോഡലാണ് ടു സീരീസ് ഗ്രാന്‍ കൂപ്പെ. എന്‍ട്രി ലവല്‍ സെഡാനായ ത്രീ സീരീസിനു താഴെയാണ് ടു സീരീസ് ഗ്രാന്‍ കൂപ്പെയുടെ സ്ഥാനം. വാഹനത്തിന്റെ പവര്‍ ട്രെയിന്‍ ഓപ്ഷനിലേക്കു വരുമ്പോള്‍ 2.0 ലീറ്റര്‍ ഡീസല്‍ എന്‍ജിനു 188 ബി എച്ച് പി കരുത്തും 400 എന്‍ എം ടോര്‍ക്കും ഉല്പാദിപ്പിക്കാന് കഴിയും. 8 സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ ബോക്സാണ്. 2.0 പെട്രോള്‍ എന്‍ജിനാണെങ്കില്‍ 177 ബി എച്ച് പി ആണ് പവര്‍ 280 എന്‍ എം ടോര്‍ക്കും ലഭിക്കും. 7 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ്. പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ ഈ ആഡംബര വാഹനത്തിനു 7.1 സെക്കന്‍ഡുകള്‍ മതിയാകും. ഡീസല്‍ വേരിയന്റില്‍ 0.4 സെക്കന്‍ഡുകള്‍ കൂടി അധികമെടുക്കും.
ബിഎംഡബ്ള്യു 2 സീരീസ് സ്വന്തമാക്കി ഗിരീഷ് എ ഡി
