ഗര്‍ഭകാലത്ത് പ്രത്യക്ഷപ്പെടുന്ന ഒരു ശാരീരിക അവസ്ഥയാണ് ഗര്‍ഭകാല പ്രമേഹം. ഭൂരിഭാഗം പേരിലും പ്രസവശേഷം അപ്രത്യക്ഷമാകുന്ന താല്‍ക്കാലിക അവസ്ഥയാണെങ്കിലും ചിലരില്‍ പ്രമേഹം മാറാത്ത സാഹചര്യം ഉണ്ടാകാറുണ്ട്. ഇതിനെ ‘ടൈപ്പ് 2’ പ്രമേഹം എന്നാണ് പറയുന്നത്. ഗര്‍ഭിണികളില്‍ ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മൂലം ഇന്‍സുലിന്റെ പ്രവര്‍ത്തനം തടസപ്പെടുന്നതാണ് ഗര്‍ഭകാല പ്രമേഹം ഉണ്ടാകുന്നതിന്റെ പ്രധാനകാരണം. പോളി സിസ്റ്റിക് ഓവറി സിന്‍ഡ്രോം , അമിതവണ്ണം , വൈകിയുള്ള ഗര്‍ഭധാരണം (35 വയസിനു മുകളിലുള്ളവര്‍), പാരമ്പര്യം തുടങ്ങിയവ ഗര്‍ഭകാല പ്രമേഹത്തിന് കാരണമാകും. ഇത് കൂടാതെ സമീകൃതമല്ലാത്ത ഭക്ഷണരീതിയും വ്യായാമം ഇല്ലാത്ത ജീവിത രീതിയും പ്രമേഹ സാധ്യത വര്‍ധിപ്പിക്കുന്നതാണ്. ഗര്‍ഭകാലപ്രമേഹം വര്‍ധിക്കുന്നതിലൂടെ കുഞ്ഞിന്റെ ഭാരം കൂടാനും പ്രസവം സങ്കീര്‍ണമാകാനും സാധ്യത വളരെ കൂടുതലാണ്. അമ്മമാരില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഗര്‍ഭകാല പ്രമേഹമുള്ള അമ്മമാര്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ഭാര കൂടുതല്‍ ഉണ്ടാകാനും ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകാനുമുള്ള സാധ്യത കൂടുതലാണ്. ആയതിനാല്‍ സിസേറിയന്‍ ചെയ്യേണ്ടി വന്നേക്കാം. മാസമെത്താതെയുള്ള പ്രസവം, അമ്മയ്ക്കും കുഞ്ഞിനും ഐസിയു ചികിത്സ എന്നിവയാണ് മറ്റു ചില സങ്കീര്‍ണ്ണതകള്‍. കൃത്യമായി രോഗ നിര്‍ണയം നടത്തുക എന്നതാണ് ഏറ്റവും പ്രധാനം. അനാരോഗ്യകരമായ ഭക്ഷണ രീതി ഒഴിവാക്കുകയും കൃത്യമായി വ്യായാമം ചെയ്യുക എന്നതാണ് പ്രധാനം. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിരീക്ഷിക്കേണ്ടതും അത്യാവശ്യമാണ്. ഗര്‍ഭകാല പ്രമേഹമുള്ള സ്ത്രീകള്‍ പ്രസവത്തിനു ശേഷമുള്ള പ്രമേഹ പരിശോധന നടത്തേണ്ടത് വളരെ പ്രധാനമാണ്. ഭൂരിഭാഗം പേരിലും പ്രസവശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയിലാകാറാണ് പതിവ്.