രാജ്യത്തെ അതിസമ്പന്നന്‍ എന്ന പദവി വീണ്ടും തിരിച്ചുപിടിച്ച് ശതകോടീശ്വരനായ ഗൗതം അദാനി. മുകേഷ് അംബാനിയെ പിന്തള്ളിയാണ് ഇത്തവണ ഗൗതം അദാനി ഒന്നാം സ്ഥാനത്തേക്ക് എത്തിയത്. 97.6 ബില്യണ്‍ ഡോളറാണ് അദാനിയുടെ ആസ്തി. 97 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള മുകേഷ് അംബാനി രണ്ടാം സ്ഥാനത്താണ്. അതേസമയം, ലോക സമ്പന്നരുടെ പട്ടികയില്‍ അദാനി പന്ത്രണ്ടാം സ്ഥാനത്തും, അംബാനി പതിമൂന്നാം സ്ഥാനത്തുമാണ്. കഴിഞ്ഞ വര്‍ഷം അദാനി ഗ്രൂപ്പിനെതിരെ ഹിന്‍ഡന്‍ബര്‍ഗ് അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പ് ഓഹരികള്‍ വലിയ രീതിയിലുള്ള നഷ്ടമാണ് വിപണിയില്‍ നിന്നും നേരിട്ടത്. തുടര്‍ന്ന് ലോകസമ്പന്നരുടെ പട്ടികയില്‍ നിന്ന് ഗൗതം അദാനി താഴേക്ക് പോയിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം അദാനി ഗ്രൂപ്പിന് എതിരായുള്ള ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങളില്‍ പുതിയ അന്വേഷണം വേണമെന്ന ഹര്‍ജി സുപ്രീംകോടതി നിരസിച്ചിരുന്നു. സുപ്രീംകോടതിയില്‍ നിന്നും അദാനി ഗ്രൂപ്പിന് അനുകൂല നിലപാട് ലഭിച്ചതോടെ ഓഹരികള്‍ വലിയ രീതിയിലാണ് കുതിച്ചുയര്‍ന്നത്. നിലവില്‍, ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും വലിയ സമ്പന്നനാണ് ഗൗതം അദാനി. ബ്ലൂബെര്‍ഗ് ബില്യണയര്‍ സൂചിക പ്രകാരം, ലോകത്തിലെ അതിസമ്പന്നന്‍ ഇലോണ്‍ മസ്‌ക് ആണ്.