’96’ എന്ന സിനിമയിലൂടെ ശ്രദ്ധേയയായ ഗൗരി കിഷന് നായികയാകുന്ന ‘ലിറ്റില്‍ മിസ്സ് റാവുത്തര്‍’ സിനിമയുടെ ട്രെയിലര്‍ എത്തി. ഹൃദയം എന്ന സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതനായ ഷെര്‍ഷാ ഗൗരി കിഷന്റെ നായകനായി എത്തുന്നു. ഷെര്‍ഷാ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും. മനോഹരമായ ഒരു പ്രണയകഥ പറയുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ചിത്രം ഒക്ടോബര്‍ 6 ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. എസ് ഒര്‍ജിനല്‍സിന്റെ ബാനറില്‍ ശ്രുജന്‍ യാരബോലുവാണ് ലിറ്റില്‍ മിസ്സ് റാവുത്തര്‍ നിര്‍മിച്ചിരിക്കുന്നത്. നവീനും സുധിനുമാണ് കോ പ്രൊഡ്യൂസേഴ്സ്. എഡിറ്റര്‍ സംഗീത് പ്രതാപ്, ഛായാഗ്രാഹണം ലൂക്ക് ജോസ്, പ്രൊഡക്ഷന്‍ കണ്ട്രോളര് വിജയ് ജി.എസ്., ചീഫ് അസോഷ്യേറ്റ് ഡയറക്ടര്‍ പ്രവീണ്‍ പ്രഭാറാം, സംഗീതം ഗോവിന്ദ് വസന്ത, ഗാനരചന അന്‍വര്‍ അലി, അസോഷ്യേറ്റ് ഡയറക്ടര്‍ സിജോ ആന്‍ഡ്രൂസ്.