സാംസങ്ങിന്റെ ഗാലക്സി എസ് 24 സ്മാര്‍ട്ഫോണുകള്‍ വിപണിയിലെത്തി. ഗാലക്സി എസ് 24, എസ് 24 പ്ലസ്, എസ് 24 അള്‍ട്ര എന്നീ മൂന്ന് ഫോണുകളാണ് സീരിസിലുള്ളത്. ടൈറ്റാനിയം ഫ്രെയിമും കോര്‍ണിങ് ഗൊറിസല്ല ഗ്ലാസ് ആര്‍മര്‍ സംരക്ഷണവുമയാണ് ഗാലക്സി എസ് 24 അള്‍ട്ര സാംസങ് അവതരിപ്പിച്ചിരിക്കുന്നത്. സാംസങ് ഗാലക്സി എസ് 24 ന് 799 ഡോളറും (66,455രൂപ) എസ് 24 പ്ലസിന് 999 ഡോളറും (83,090 രൂപ) ആണ് വില. എസ് 24 അള്‍ട്രയ്ക്ക് 1299 ഡോളര്‍ (1,08,040) രൂപയ്ക്കാണ് ലഭ്യമാവുക. 6.8 ഇഞ്ച് ക്വാഡ്എച്ച്ഡി+ അമോലെഡ് സ്ക്രീനോടുകൂടിയ ഫോണാണ് എസ് 24 അള്‍ട്ര, ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള വണ്‍ യുഐ 6.1 ഒഎസ് ആണ് ഇതിനുള്ളത്. ഗാലക്സി എസ് 24ന് 6.2 ഇഞ്ച് ഡിസ്പ്ലേയാണുള്ളത്. എസ് 24 പ്ലസിന് 6.7 ഇഞ്ച് വലിപ്പമുള്ള സ്ക്രീനും. എസ് 24 ല്‍ ഫുള്‍എച്ച്ഡി പ്ലസ് റസലൂഷന്‍ ഡിസ്പ്ലേ ഉപയോഗിക്കുമ്പോള്‍ എസ് 24 പ്ലസില്‍ ക്യുഎച്ച്ഡി റെസലൂഷന്‍ സ്ക്രീനാണ്. എസ് 24ലെ അതേ ക്യാമറ തന്നെയാണ് എസ്24 പ്ലസ് മോഡലിലും നല്‍കിയിരിക്കുന്നത്. രണ്ട് ഫോണുകള്‍ക്കും 2.2 അപ്പേര്‍ച്ചറും ഡ്യുവല്‍ പിക്സല്‍ ഓട്ടോഫോക്കസും ഉള്ള 12 എംപി സെല്‍ഫി ക്യാമറയുണ്ട്. എസ്24 മോഡലിനേക്കാല്‍ അല്‍പ്പം കൂടി ഉയര്‍ന്ന ബാറ്ററി കപ്പാസിറ്റിയുള്ള 4,900എംഎഎച്ച് ബാറ്ററിയാണ് എസ്24 പ്ലസ് മോഡലിന് നല്‍കിയിരിക്കുന്നത്.