ഷാന്‍ റഹ്മാന് ചിത്രത്തിന്റെ സംഗീത സംവിധാനത്തില്‍ ജി വേണുഗോപാല്‍ ആലപിച്ച ‘പ്രണയ വിലാസം’ എന്ന ചിത്രത്തിലെ ‘കരയാന്‍ മറന്നു നിന്നോ’ എന്ന മനോഹരമായ ഗാനം പുറത്തുവിട്ടു. ചിത്രത്തിലെ ഗാനത്തിന്റെ പ്രത്യേകതകളെ കുറിച്ച് സംഗീത സംവിധായകനും ഗായകനും സംസാരിക്കുന്നതും വീഡിയോയില്‍ കാണാം. വന്‍ വിജയമായ ‘സൂപ്പര്‍ ശരണ്യ’ക്ക് ശേഷം അര്ജുന് അശോകനും അനശ്വര രാജനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. നിഖില്‍ മുരളിയാണ് ചിത്രത്തിന്റെ സംവിധാനം. ജ്യോതിഷ് എം, സുനു എന്നിവര്‍ ചേര്‍ന്ന് തിരക്കഥ എഴുതുന്നു. മമിത, മിയ, ഹക്കിം ഷാ, മനോജ് കെ യു എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. സിബി ചവറ, രഞ്ജിത്ത് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. അര്ജുന് അശോകന് നായകനാകുന്ന പുതിയ ചിത്രത്തിന്റെ കലാ സംവിധാനം രാജേഷ് പി വേലായുധന് ആണ്. ഗാനരചന സുഹൈല്‍ കോയ, മനു മഞ്ജിത്ത്, വിനായക് ശശികുമാര്‍.