പ്രിയങ്ക ഗാന്ധിക്ക് ധൈര്യമുണ്ട്, സംസാരിക്കാനറിയാം ,അവർ പ്രവർത്തിച്ച് രക്ഷപ്പെടട്ടെ അല്ലാതെ ഇന്ദിരാഗാന്ധിയുടെ മൂക്ക് ഉണ്ടെന്ന് പറയേണ്ട കാര്യമില്ലെന്ന് ജി സുധാകരന്. പ്രിയങ്കഗാന്ധിയെ ഇന്ദിരാഗാന്ധിയോട് ഉപമിക്കുന്നതിനെതിരെ സംസാരിക്കുകയായിരുന്നു ജി സുധാകരന്. പാവപ്പെട്ടവരുടെ ഇടയിൽ പ്രവർത്തിച്ച സത്യൻ മൊകേരിയെപ്പറ്റി ഒരക്ഷരം കൊടുക്കുന്നില്ലെന്നും ഇവിടെ പ്രിയങ്ക ജയിക്കാൻ സാധ്യതയുണ്ടെന്ന് തോന്നുന്നുവെന്നും കഴിഞ്ഞ തവണ മൂന്നു ലക്ഷം ഭൂരിപക്ഷം കിട്ടിയതല്ലേയെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് ആരെങ്കിലും ശരീര ശാസ്ത്രം വർണിക്കാൻ ആവശ്യപ്പെട്ടോയെന്നും എന്തിനാണ് സൗന്ദര്യം പറയുന്നത് , സൗന്ദര്യത്തിന്റെ അടിസ്ഥാനത്തിലാണോ രാഷ്ട്രീയ പ്രവര്‍ത്തനം , ഒരു പാട് സൗന്ദര്യമുള്ളവരെ ജനങ്ങൾക്കിഷ്ടമല്ലെന്നും അദ്ദേഹം പറഞ്ഞു.