2 42

വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപങ്ങളുടെ (എഫ്.പി.ഐ) ഒഴുക്ക് ജൂലൈ മാസത്തിലും തുടരുന്നു. ഇന്ത്യന്‍ ഇക്വിറ്റി വിപണിയില്‍ ഈ മാസം ആദ്യ രണ്ടാഴ്ചയ്ക്കുള്ളില്‍ തന്നെ 30,660 കോടി രൂപയുടെ അറ്റ നിക്ഷേപമാണ് എഫ്.പി.ഐകള്‍ നടത്തിയിട്ടുള്ളത്. ഈ പ്രവണത തുടരുകയാണെങ്കില്‍, ജൂലായിലെ എഫ്.പി.ഐ നിക്ഷേപം മെയ്, ജൂണ്‍ മാസങ്ങളില്‍ രേഖപ്പെടുത്തിയ കണക്കുകളെ മറികടക്കും. മേയില്‍ 43,838 കോടി രൂപയും ജൂണില്‍ 47,148 കോടി രൂപയുമാണ് ഇന്ത്യയിലേക്ക് എഫ്.പി.ഐ എത്തിയത്. ഇതോടെ ഈ വര്‍ഷം ഇതുവരെ ഇക്വിറ്റി വിപണിയിലെത്തിയ എഫ്.പി.ഐ നിക്ഷേപം 1.07 ലക്ഷം കോടി രൂപയില്‍ എത്തിയതായി ഡിപ്പോസിറ്ററി ഡാറ്റകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ മാര്‍ച്ച് മുതലാണ് എഫ്.പി.ഐകള്‍ ഇന്ത്യന്‍ വിപണിയില്‍ ശക്തമായ വാങ്ങല്‍ ആരംഭിച്ചത്. സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ വഴിയുള്ള നിക്ഷേപത്തിന് പുറമെ ബള്‍ക്ക് ഡീലുകളിലൂടെയും പ്രാഥമിക വിപണിയിലൂടെയും നടത്തിയ നിക്ഷേപവും ഈ കണക്കില്‍ ഉള്‍പ്പെടുന്നു. ഈവര്‍ഷം ജനുവരിയിലും ഫെബ്രുവരിയിലുമായി വിദേശ നിക്ഷേപകര്‍ 34,626 കോടി രൂപ പിന്‍വലിച്ചിരുന്നു. ഇക്വിറ്റികള്‍ക്ക് പുറമെ, ഈമാസം ഇതുവരെയുള്ള വ്യാപാര ദിനങ്ങളിലായി വിദേശ നിക്ഷേപകര്‍ 1,076 കോടി രൂപ ഇന്ത്യന്‍ ഡെറ്റ് മാര്‍ക്കറ്റിലേക്കും എത്തിച്ചിട്ടുണ്ട്. മേഖലകള്‍ തിരിച്ച് നോക്കുമ്പോള്‍ ധനകാര്യം, ഓട്ടോമൊബൈല്‍, മൂലധന ഉത്പന്നങ്ങള്‍, റിയല്‍റ്റി, എഫ്.എം.സി.ജി എന്നിവയില്‍ എഫ്.പി.ഐകള്‍ ശക്തമായ നിക്ഷേപം തുടരുകയാണ്. ഇത് ഇത്തരം മേഖലകളിലെ ഓഹരികളുടെ കുതിപ്പിന് കാരണമായി.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *