ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ സ്ഫോടനത്തിൽ നാല് പേർ കൊല്ലപ്പെട്ടു. സോപോർ ഗ്രാമത്തിലെ ആക്രിക്കടയിലേക്കെത്തിയ ലോറിയിൽ നിന്നും സാധനങ്ങൾ ഇറക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായതെന്ന് അധികൃതർ അറിയിച്ചു. നാസിർ അഹമ്മദ് , അസിം അഷ്റഫ് മിർ, ആദിൽ റഷീദ് ഭട്ട് , മുഹമ്മദ് അസർ എന്നിവരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു . കൊല്ലപ്പെട്ടവരിൽ രണ്ട് പേർ പ്രായപൂർത്തിയാകാത്ത കുട്ടികളാണെന്നാണ് റിപ്പോർട്ടുകൾ. സംഭവസ്ഥലത്ത് സുരക്ഷ സേനയുടെ പരിശോധന പുരോഗമിക്കുകയാണ്.
![](https://dailynewslive.in/wp-content/uploads/2024/03/WhatsApp-Image-2024-03-20-at-12.41.59-96x96.jpeg)
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan