18 വയസ്സ് മുതല്‍ 50 വയസ്സ് വരെയുളള സ്ത്രീകള്‍ ആരോഗ്യകരമായ ഭക്ഷണം കഴിക്കേണ്ടത് വളരെ പ്രധാനമാണ്. ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട 5 പ്രധാന വിറ്റാമിനുകള്‍ ഏതെന്ന് അറിയാം. ആര്‍ത്തവ സമയത്ത് സ്ത്രീകളില്‍ നിന്ന് രക്തം നഷ്ടപ്പെടുന്നു. എന്നാല്‍ ശരീരത്തിലേക്ക് ഓക്സിജന്‍ കൈമാറാന്‍ അയണ്‍ അനിവാര്യമാണ്. അതിനാല്‍ ആരോഗ്യത്തോടെയിരിക്കാന്‍ അയണ്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കണം. എല്ലുകളുടെ ആരോഗ്യത്തിന് കാത്സ്യം ഏറെ പ്രധാനമാണ്. സ്ത്രീകളുടെ ഹൃദയം, പേശികള്‍, ഞരമ്പുകള്‍ എന്നിവയുടെ പ്രവര്‍ത്തനം നിയന്ത്രിക്കാനും കാത്സ്യം ആവശ്യമാണ്. നിങ്ങളുടെ ശരീരത്തിലെ രക്തം, നാഡീകോശങ്ങള്‍, ഡിഎന്‍എ എന്നിവയുടെ ആരോഗ്യം വിറ്റാമിന്‍ ബി 12 നെ ആശ്രയിച്ചിരിക്കുന്നു. ഇതിന്റെ അഭാവം മൂലം സ്ത്രീകളില്‍ വിളര്‍ച്ചയുണ്ടാകാം. മുടിയുടെ വളര്‍ച്ചയ്ക്കും തിളക്കത്തിനും ബയോട്ടിന്‍ എന്ന പോഷകം വളരെ പ്രധാനമാണ്. കൂടാതെ, കരള്‍, നാഡീവ്യൂഹം, കണ്ണുകള്‍, ചര്‍മ്മം, നഖങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനത്തെയും ഇത് സഹായിക്കുന്നു. വിറ്റാമിന്‍ ഡിയുടെ കുറവ് മൂലമുണ്ടാകുന്ന കാത്സ്യം കുറവ് ഓസ്റ്റിയോപൊറോസിസ് സാധ്യത വര്‍ദ്ധിപ്പിക്കും. വൈറ്റമിന്‍ ഡിയുടെ കുറവ് സ്ത്രീകളിലെ പ്രത്യുല്‍പാദന ശേഷിയെയും ബാധിക്കാം. സൂര്യന്റെ ഇളം വെയില്‍ കൊളളുന്നത് നല്ലതാണ്. പഴങ്ങളും പച്ചക്കറികളും, ധാന്യങ്ങള്‍, പാലുല്‍പ്പന്നങ്ങള്‍ എന്നിവ കഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് പ്രധാനപ്പെട്ട എല്ലാ പോഷകങ്ങളും ലഭിക്കും. ഈ വിറ്റാമിനുകളെല്ലാം ഉള്‍പ്പെടുന്ന രീതിയില്‍ ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.