അമേരിക്കന്‍ കമ്പനിയായ വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ളിപ്കാര്‍ട്ടിന് ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായി പ്രവര്‍ത്തിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി. ഫ്ളിപ്കാര്‍ട്ട് പ്ലാറ്റ്ഫോമിലെ കസ്റ്റമേഴ്സിനും വില്‍പ്പനക്കാര്‍ക്കും നേരിട്ട് വായ്പ അനുവദിക്കാന്‍ ഇത് വഴി സാധിക്കും. ബാങ്കുകളുമായും മറ്റ് ധനകാര്യ സ്ഥാപനങ്ങളുമായും പങ്കാളിത്തത്തിലേര്‍പ്പെട്ടുകൊണ്ടാണ് ഇതുവരെ ഫ്ളിപ്കാര്‍ട്ട് വായ്പകള്‍ അനുവദിച്ചിരുന്നത്. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം വഴിയും ഫിന്‍ടെക് ആപ്പായ സൂപ്പര്‍ ഡോട്ട് മണി വഴിയുമാണ് വായ്പ സേവനങ്ങള്‍ നല്‍കുന്നത്. രാജ്യത്ത് ആദ്യമായാണ് ഇ-കൊമേഴ്സ് കമ്പനിക്ക് ലൈസന്‍സ് ലഭിക്കുന്നത്. ആക്സിസ് ബാങ്ക്, ഐ.ഡി.എഫ്.സി ബാങ്ക്, ക്രെഡിറ്റ് സെയ്സണ്‍ എന്നിവരുമായുള്ള പങ്കാളിത്തത്തിലൂടെയാണ് നിലവില്‍ ഫ്ളിപ് കാര്‍ട്ട് വായ്പകള്‍ നല്‍കുന്നത്. ലൈസന്‍സ് ലഭിച്ചതോടെ വരും മാസങ്ങളില്‍ തന്നെ സ്വന്തം വായ്പാ പദ്ധതികള്‍ ആരംഭിക്കാനാകും. സിംഗപ്പൂരില്‍ നിന്ന് കമ്പനിയുടെ ആസ്ഥാനം ഇന്ത്യയിലേക്ക് മാറ്റുന്നതിന്റെയും പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് തയാറെടുക്കുന്നതിന്റെയും ഭാഗമായാണ് പുതിയ നീക്കം.