മാനസികാരോഗ്യം നിലനിര്‍ത്താന്‍ ഈ അഞ്ച് കാര്യങ്ങള്‍ ശീലമാക്കാം. ശാരീരികമായി സജീവമാകുന്നതും വ്യായാമം ചെയ്യുന്നതും ശരീരത്തിന് മാത്രമല്ല, മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിലും ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ദിവസവും മുടങ്ങാതെ വ്യായാമം ചെയ്യുന്നത് നമ്മുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താനും ഉറക്കത്തിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കാനും സഹായിക്കും. എയ്റോബിക് വ്യായാമങ്ങള്‍ വിഷാദത്തിന്റെ ഉത്കണ്ഠയുടെയും ലക്ഷണങ്ങള്‍ കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അടുപ്പമുള്ളവര്‍ക്കൊപ്പം സമയം ചെലവഴിക്കുന്നത് നമ്മുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ സഹായിക്കും. പങ്കുവെക്കല്‍ മാനസികാരോഗ്യത്തില്‍ പോസിറ്റീവായ ആഘാതം ഉണ്ടാക്കും. ഏകാന്തത മാനസിക ബുദ്ധിമുട്ടുകള്‍ കൂടാന്‍ ഇടയാക്കും. ഉറക്കത്തിന് നമ്മള്‍ കരുതുന്നതിലും മികച്ച രീതിയില്‍ മാനസികാരോഗ്യത്തെ മെച്ചപ്പെടുത്താനാകും. നന്നായി ഉറങ്ങുന്നത് മനസ് ശാന്തമാകാനും ഉന്മേഷത്തോടെ ഉണരാനും സഹായിക്കും. പതിവായി ഒരേ സമയത്ത് ഉറക്കം ക്രമീകരിക്കുന്നത് നല്ല ഉറക്കം കിട്ടാന്‍ സഹായിക്കും. രാത്രി വൈകി ടിവി കണ്ടിരിക്കുന്നതും മൊബൈല്‍ നോക്കുന്നതും ഒഴിവാക്കുകയും വേണം. ഭക്ഷണം ഒഴിവാക്കുന്നതും അനാരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നതും മാനസികാവസ്ഥയെ ബാധിക്കാം. ആരോഗ്യകരമായ ഭക്ഷണക്രമം തലച്ചോറിന്റെ പ്രവര്‍ത്തനം മികച്ച രീതിയിലാക്കാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. ഉത്കണ്ഠ, വിഷാദം, സമ്മര്‍ദം തുടങ്ങിയവ മാനസികാരോഗ്യത്തെ തകര്‍ക്കാം. നമ്മുടെ ആശങ്കകളെയും വികാരങ്ങളെയും നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കുന്ന മാര്‍ഗങ്ങള്‍ (ജേണലിങ്, യോഗ, ശ്വസനവ്യായാമം) ശക്തിപ്പെടുത്തുന്നത് മനസിനെ ശാന്തമാക്കാന്‍ സഹായിക്കും.
![](https://dailynewslive.in/wp-content/uploads/2024/03/WhatsApp-Image-2024-03-20-at-12.41.59-96x96.jpeg)
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan