നവാഗതനായ ഇര്‍ഷാദ് പരാരി രചനയും സംവിധാനവും നിര്‍വഹിച്ചു സൗബിന്‍ ഷാഹിര്‍, ബിനു പപ്പു, നസ്ലിന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ‘അയല്‍വാശി’യിലെ ആദ്യ ലിറിക്സ് വീഡിയോ സോങ്ങ് പുറത്തിറങ്ങി. മൂ.റി ഗാനരചന നിര്‍വഹിച്ചു ജേക്ക്‌സ് ബിജോയ് സംഗീതം നല്‍കി മുഷ്‌കിന്‍ പരാരി,ജേക്ക്‌സ് ബിജോയ്,അഖില്‍ വി ചാന്ദ് എന്നിവര്‍ ചേര്‍ന്നു ആലപിച്ച ‘ചുയിങ്ഗം’ എന്നു തുടങ്ങുന്ന സോങ്ങ് ആണ് പുറത്തിറങ്ങിയിരിക്കുന്നത്. ചിത്രം ഏപ്രില്‍ 21 ന് ലോകമെമ്പാടുമുള്ള തിയ്യേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും. ഫാമിലി കോമഡി എന്റര്‍ടെയ്‌നറായി ഒരുങ്ങുന്ന ചിത്രം. നിഖില വിമല്‍ ആണ് ചിത്രത്തില്‍ നായിക ആയി എത്തുന്നത്. ജഗദീഷ്, കോട്ടയം നസീര്‍, ഗോകുലന്‍,ലിജോ മോള്‍ ജോസ്, അജ്മല്‍ ഖാന്‍, സ്വാതി ദാസ്, അഖില ഭാര്‍ഗവന്‍ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റു താരങ്ങള്‍. ജേക്‌സ് ബിജോയ് സംഗീത സംവിധാനം ഒരുക്കുന്നു.