ട്രെന്റിംഗായി തെലുങ്ക് താരം നാഗാര്‍ജുന കാരണമായത് ‘കുബേര’ എന്ന ചിത്രത്തിലെ ഫസ്റ്റ് ലുക്കാണ്. വ്യാഴാഴ്ചയാണ് കുബേരയിലെ ഫസ്റ്റ്‌ലുക്ക് പുറത്തിറങ്ങിയത്. തുടര്‍ന്ന് ഇത് വൈറലാകുകയായിരുന്നു. കുബേര ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത് ധനുഷാണ്. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. ചിത്രത്തില്‍ പഴയ നാഗാര്‍ജുന തിരിച്ചുവന്നു എന്നാണ് പല ആരാധകരും കമന്റ് ചെയ്യുന്നത്. വലിയൊരു നോട്ട് കെട്ട് മലയ്ക്ക് മുന്നില്‍ മഴയത്ത് കുടയും പിടിച്ച് നില്‍ക്കുന്ന രീതിയിലാണ് നാഗാര്‍ജുന കുബേര ഫസ്റ്റ്‌ലുക്കില്‍ കാണപ്പെടുന്നത്. ശേഖര്‍ കമ്മുലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദേവി ശ്രീപ്രസാദാണ് ചിത്രത്തിന്റെ സംഗീതം. ഈ കഴിഞ്ഞ മാര്‍ച്ചില്‍ ധനുഷിന്റെ ചിത്രത്തിലെ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടിരുന്നു. ഒരു പാവപ്പെട്ടവനായാണ് ധനുഷിനെ കാണിച്ചിരിക്കുന്നത്. പുതിയ നാഗാര്‍ജുനയുടെ അപ്‌ഡേറ്റ് വന്നതോടെ ചിത്രം ഒരു ത്രില്ലറാണ് എന്ന വിലയിരുത്തലിലാണ് പ്രേക്ഷകര്‍.