ആര്യൻ ഖാനെതിരെ വ്യാജ ലഹരി കേസ് ഉണ്ടാക്കി ഷാരൂഖിനെ ഭീഷണിപ്പെടുത്തി 25 കോടി കൈക്കലാക്കാനായിരുന്നു മഹാരാഷ്ട്ര എൻസിബി മുൻ സോണൽ ഡയറക്ടറായ സമീർ വാങ്കഡെയുടെ പദ്ധതിയെന്നും,കിരൺ ഗോസാവി എന്നയാളുമായി ചേർന്നാണ് ഗൂഢാലോചന നടത്തിയതെന്നും എഫ് ഐ ആറിൽ പറയുന്നു.2021ൽ ആഡംബര കപ്പലിൽ റെയ്ഡ് നടത്തി ആര്യൻ ഖാനെ അടക്കം അറസ്റ്റ് ചെയ്ത എൻസിബി സംഘത്തിന്റെ മേധാവിയായിരുന്നു വാങ്കഡെ.