ബ്ലെസ്സി- പൃഥ്വിരാജ് കൂട്ടുകെട്ടിലൊരുങ്ങിയ ‘ആടുജീവിതം’ എന്ന ചിത്രത്തിലെ ഹക്കീം എന്ന കഥാപാത്രമായി വേഷമിട്ട ഗോകുല്‍ കെ. ആര്‍ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘മ്ലേച്ഛന്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. പൃഥ്വിരാജ് ആണ് ഫേസ്ബുക്കിലൂടെ ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചത്. ഈ വര്‍ഷം ജൂണിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്. വിനോദ് രാമന്‍ നായര്‍ ആണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും. ആടുജീവിതത്തിന് ശേഷമെത്തുന്ന സിനിമയായതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകര്‍ ചിത്രത്തെ നോക്കിക്കാണുന്നത്. ആടുജീവിതത്തിലെ ഹക്കീം എന്ന കഥാപാത്രത്തിന് വേണ്ടി ഗോകുല്‍ ശരീരഭാരം കുറച്ചത് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. സ്ഫുട്‌നിക് സിനിമ, എബിഎക്സ് സ്റ്റുഡിയോസ് എന്നിവയുടെ ബാനറിലാണ് ചിത്രമൊരുങ്ങുന്നത്. ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ സ്ലീബ വര്‍ഗീസ്, വരികള്‍ സന്തോഷ് വര്‍മ്മ, ശ്രീജിത്ത് കാഞ്ഞിരമുക്ക്.