നടന് ഫഹദിന്റെ വേറിട്ട കഥാപാത്രമുള്ള ചിത്രമായിരുന്നു ‘ഒരു ഇന്ത്യന്‍ പ്രണയ കഥ’. സത്യന് അന്തിക്കാട് സംവിധാനം ചെയ്ത ചിത്രം നര്‍മത്തിനും പ്രധാന്യമുള്ളതായിരുന്നു. ഫഹദ് അതുവരെ ചെയ്തുപോന്ന അര്‍ബന്‍ കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തനായിരുന്നു ‘ഒരു ഇന്ത്യന്‍ പ്രണയ കഥ’യിലെ ‘അയ്മനം സിദ്ധാര്ഥന്’. സത്യന് അന്തിക്കാടിന്റെ സംവിധാനത്തിലുള്ള പുതിയ ചിത്രത്തില്‍ ഫഹദ് നായകനാകുന്നുവെന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സത്യന് അന്തിക്കാടിന്റെ ‘ഞാന്‍ പ്രകാശനെ’ന്ന സിനിമയിലും ഫഹദായിരുന്നു നായകന്. സത്യന് അന്തിക്കാടും ഫഹദും പുതിയൊരു ചിത്രത്തിന്റെ ആലോചനയിലാണ് എന്നാണ് റിപ്പോര്‍ട്ട്. എന്താണ് പ്രമേയമെന്നതടക്കമുള്ള വിവരങ്ങള്‍ പുറത്തായിട്ടില്ല. സൂപ്പര്‍ ഗുഡ് ഫിലിംസ് ആയിരിക്കും ചിത്രം നിര്‍മിക്കുക എന്നുമാണ് റിപ്പോര്‍ട്ട്. ഫഹദ് നായകനായി ഒടുവിലെത്തിയ മലയാള ചിത്രം ‘ധൂമം’ ആണ്. പവന് കുമാറാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തത്. അപര്‍ണ ബാലമുരളി ചിത്രത്തില്‍ നായികയായി. ‘അവിനാശ്’ എന്ന കഥാപാത്രമായിരുന്നു ഫഹദിന്.