4 19

ജാപ്പനീസ് നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ ആഡംബര ബ്രാന്‍ഡായ ലെക്സസില്‍ ആര്‍എക്സ് 350 എച്ച് നിരയിലേക്ക് പുതിയ എസ് യുവിയായ എക്സ്‌ക്വിസിറ്റ്’ ഗ്രേഡ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 89.99 ലക്ഷം രൂപ മുതല്‍ വിലയുള്ള ( എക്സ് ഷോറൂം) ഈ പുതിയ വേരിയന്റ് ഹൈബ്രിഡോട് കൂടിയ 2.5 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ ആണ് വാഗ്ദാനം ചെയ്യുന്നത്. എട്ട് സ്പീഡ് ഇ-സിവിടി യൂണിറ്റുമായി ജോടിയാക്കിയ എന്‍ജിന്‍ 190 ബിഎച്ച്പിയും 242 എന്‍എം ടോര്‍ക്കുമാണ് പവറായി പുറപ്പെടുവിക്കുന്നത്. അകത്തളത്തില്‍ വിശാലമായ കാബിന്‍, ഇലക്ട്രിക് പവര്‍ ഉപയോഗിച്ച് ക്രമീകരിക്കാവുന്ന സീറ്റുകള്‍, ആംബിയന്റ് ലൈറ്റിങ് അടക്കം ആഡംബര സുഖസൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 21സ്പീക്കര്‍ മാര്‍ക്ക് ലെവിന്‍സണ്‍ സൗണ്ട് സിസ്റ്റം, ബ്ലൈന്‍ഡ്-സ്പോട്ട് മോണിറ്റര്‍, ക്രോസ്-ട്രാഫിക് അലര്‍ട്ട് തുടങ്ങിയ പ്രീമിയം സവിശേഷതകളും ഇത് വാഗ്ദാനം ചെയ്യുന്നു. എട്ട് വര്‍ഷത്തെ വാഹന വാറണ്ടിയും അഞ്ച് വര്‍ഷത്തെ റോഡ്‌സൈഡ് അസിസ്റ്റന്‍സും ഈ മോഡലിന് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *