1 25

ഇന്ത്യയുടെ ചരക്ക് വ്യാപാര കമ്മി സെപ്റ്റംബറില്‍ 19.37 ബില്യണ്‍ ഡോളറായി കുറഞ്ഞു. മുന്‍ വര്‍ഷം ഈ കാലയളവില്‍ ഇത് 26.72 ബില്യണ്‍ ഡോളറായിരുന്നു. അതേസമയം ഉയര്‍ന്ന എണ്ണവിലയും ആഭ്യന്തര ഡിമാന്‍ഡും മൂലം ഓഗസ്റ്റില്‍ വ്യാപാര കമ്മി 10 മാസത്തെ ഉയര്‍ന്ന നിരക്കായ 24.16 ബില്യണ്‍ ഡോളറായി വര്‍ധിച്ചിരുന്നു. സെപ്റ്റംബറിലെ രാജ്യത്തെ ചരക്ക് കയറ്റുമതി വാര്‍ഷികാടിസ്ഥാനത്തില്‍ 2.6% കുറഞ്ഞ് 34.47 ബില്യണ്‍ ഡോളറിലെത്തി. ഇറക്കുമതി 15% കുറഞ്ഞ് 53.84 ബില്യണ്‍ ഡോളറിലെത്തി. ഓഗസ്റ്റിലെ കയറ്റുമതി 34.48 ബില്യണില്‍ നിന്ന് 38.45 ബില്യണ്‍ ഡോളറായും ഇറക്കുമതി കണക്കുകള്‍ 58.64 ബില്യണില്‍ നിന്ന് 60.1 ബില്യണ്‍ ഡോളറായും സര്‍ക്കാര്‍ പരിഷ്‌കരിച്ചു. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 11 പ്രധാന ചരക്കുകളുടെ കയറ്റുമതി മെച്ചപ്പെട്ട വളര്‍ച്ച കൈവരിച്ചു. പെട്രോളിയം ഉല്‍പന്നങ്ങളുടെ കയറ്റുമതി 22 ശതമാനവും സമുദ്രോത്പന്നങ്ങളുടേത് 19 ശതമാനവും ഉയര്‍ന്നു. റബര്‍, തുകല്‍ പാദരക്ഷ ഘടകങ്ങള്‍, പ്രിന്റ്, വാര്‍ണിഷ്, രാസവസ്തുക്കള്‍ തുങ്ങിയവയുടെ കയറ്റുമതിയും മെച്ചപ്പെട്ടു. സെപ്റ്റംബറിലെ സേവന കയറ്റുമതി 29.37 ബില്യണ്‍ ഡോളറായിരുന്നു. ഇറക്കുമതി 14.91 ബില്യണ്‍ ഡോളറും. ഓഗസ്റ്റില്‍ സേവന കയറ്റുമതി 26.39 ബില്യണ്‍ ഡോളറും ഇറക്കുമതി 13.86 ബില്യണ്‍ ഡോളറുമാണ്. നടപ്പ് സാമ്പത്തിക വര്‍ഷം ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ മൊത്തം കയറ്റുമതി 8.77% കുറഞ്ഞ് 211.4 ബില്യണ്‍ ഡോളറായി. ഈ കാലയളവിലെ മൊത്തം ഇറക്കുമതി 12.23% ഇടിഞ്ഞ് 326.98 ബില്യണ്‍ ഡോളറായി.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *