പതിവായി വ്യായാമം ചെയ്യുന്നത് സ്‌ട്രെസ് അകറ്റുന്നതിന് വലിയൊരു പരിധി വരെ സഹായിക്കും. ഉത്കണ്ഠ കുറയ്ക്കുന്നതിന് ഉപകരിക്കുന്ന കെമിക്കലുടെ ഉത്പാദനത്തിന് വ്യായാമം കാരണമാകുന്നു. അതുപോലെ ടെന്‍ഷന്‍/ സ്‌ട്രെസ് ഉണ്ടാക്കുന്ന കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. രാത്രികളില്‍ 7-8 മണിക്കൂര്‍ തുടര്‍ച്ചയായ, സുഖകരമായ ഉറക്കം ഉറപ്പിക്കുന്നതും സ്‌ട്രെസ് അകറ്റുന്നതിന് വലിയൊരു പരിധി വരെ സഹായിക്കും. ഉറക്കം ശരിയായില്ലെങ്കില്‍ അത് മറ്റ് സ്‌ട്രെസുകളെയെല്ലാം ഇരട്ടിയാക്കും. സ്‌ട്രെസ് അനുഭവിക്കുന്നവര്‍ക്ക് ‘മൈന്‍ഡ്ഫുള്‍നെസ്’ പ്രാക്ടീസ് ചെയ്യാവുന്നതാണ്. എന്ത് കാര്യമാണോ ചെയ്തുകൊണ്ടിരിക്കുന്നത് അതിലേക്ക് മുഴുവന്‍ ശ്രദ്ധയും നല്‍കുക, നമ്മുടെ സ്‌ട്രെസ്- ഉത്കണ്ഠ എന്നിവയുടെ കാരണം ചിന്തിച്ച് മനസിലാക്കി- അവയെ നീക്കി നിര്‍ത്തുക എന്നിങ്ങനെയുള്ള പരിശീലനങ്ങളെല്ലാം ഇതില്‍ വരാം. ഡീപ് ബ്രീത്തിംഗ് പതിവായി ചെയ്യുന്നതും സ്‌ട്രെസ് വലിയ രീതിയില്‍ അകറ്റും. ഉത്കണ്ഠ കുറയ്ക്കുന്നതിനും ഡീപ് ബ്രീത്തിംഗ് നല്ലതുപോലെ സഹായകമാണ്. ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുന്നതും സ്‌ട്രെസ് കുറയ്ക്കും. സമയത്തിന് കഴിക്കുക, നല്ല ഭക്ഷണം കഴിക്കുക, കഴിയുന്നതും പ്രോസസ്ഡ് ഫുഡ്‌സ് കുറയ്ക്കുക എന്നിങ്ങനെ അടിസ്ഥാനപരമായ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ തന്നെ ഏറെ വ്യത്യാസം കാണാം. ആരോഗ്യകരമായ ബന്ധങ്ങളില്‍ സന്തോഷകരമായി നില്‍ക്കുക. സൗഹൃദങ്ങളിലും മറ്റും സജീവമാവുക. ഉള്‍വലിയുന്ന നിലപാട് വീണ്ടും സ്‌ട്രെസ്- ഉത്കണ്ഠ എന്നിവയെല്ലാം ഉണ്ടാക്കും. മൊബൈല്‍ ഫോണ്‍- ഇന്റര്‍നെറ്റ്- സോഷ്യല്‍ മീഡിയ എന്നിങ്ങനെ നമ്മള്‍ ഏറെ സമയം ചിലവിടുന്ന സാങ്കേതിക ലോകത്തില്‍ നിന്ന് ഇടവേളകളെടുക്കുക. ഇതും സ്‌ട്രെസ് കുറയ്ക്കാന്‍ ഉപകരിക്കും.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan