തണുപ്പുകാലത്ത് വിവിധ ആരോഗ്യപ്രശ്നങ്ങളാണ് അലട്ടുന്നത്. ഇത് മൊത്തത്തിലുള്ള ആരോഗ്യത്തെ സാരമായി ബാധിക്കും. ഇത് മുഴുവന്‍ രക്തചംക്രമണ വ്യവസ്ഥയെയും ബാധിക്കുകയും സമ്മര്‍ദ്ദം ഉണ്ടാക്കുകയും ചെയ്യും. തണുത്ത താപനില രക്തക്കുഴലുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കാം. ഇത് വിരലുകളിലേക്കും കാല്‍വിരലുകളിലേക്കും രക്തപ്രവാഹം പ്രതികൂലമായി കുറയ്ക്കും. തുടര്‍ന്ന് ഹൃദയത്തില്‍ അധിക സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്നു. ശൈത്യകാലത്ത് ശാരീരിക പ്രവര്‍ത്തനങ്ങളുടെ അഭാവം പ്രധാനമായി ബാധിക്കുന്നത് ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെയാണ്. ഇത് രക്തചംക്രമണം കൂടുതല്‍ മന്ദഗതിയിലാക്കാം. തുടര്‍ന്ന് കൈകളും കാലുകളും മരവിപ്പിക്കുന്നതിനും കടുത്ത ക്ഷീണത്തിനും ഇടയാക്കും. ശ്വാസംമുട്ടല്‍, ശ്വാസതടസ്സം, തൊണ്ടവേദന, ചുമ തുടങ്ങിയവയാണ് ശ്വാസകോശ പ്രവര്‍ത്തനം തകരാറിലായി എന്നതിന്റെ ലക്ഷണങ്ങള്‍. ശൈത്യകാലത്ത് മാറുന്ന കാലാവസ്ഥ പലരുടെയും പ്രതിരോധശേഷിയെ ദുര്‍ബലപ്പെടുത്തുന്നു. വേനല്‍ക്കാലത്ത് സൂര്യപ്രകാശത്തിന്റെ അഭാവം മൂലം വിറ്റാമിന്‍ ഡിയുടെ കുറവ് ഉണ്ടാകാം. രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിന് പതിവായി വ്യായാമം ചെയ്യുക. പോഷകസമൃദ്ധവും സമീകൃതവുമായ ഭക്ഷണം കഴിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ജലാംശം നിലനിര്‍ത്തുക. ദിവസവും ഒരു മോയ്സ്ചറൈസര്‍ ഉപയോഗിക്കുക.