ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഇവൂമി ഇന്ത്യന്‍ വിപണിയില്‍ പുതിയ ഇലക്ട്രിക് സ്കൂട്ടര്‍ അവതരിപ്പിച്ചു. ജീറ്റെക്സ് ഇസെഡ് ഇ എന്ന് വിളിക്കുന്ന ഈ സ്കൂട്ടര്‍ മൂന്ന് ബാറ്ററി പായ്ക്ക് വലുപ്പങ്ങളില്‍ വാഗ്ദാനം ചെയ്യുന്നു. ഇതിന് 2.1 കിലോവാട്ട്അവര്‍, 2.5 കിലോവാട്ട്അവര്‍, 3 കിലോവാട്ട്അവര്‍ എന്നിവയുടെ ബാറ്ററി പായ്ക്കുകള്‍ ഉണ്ട്. ഫുള്‍ ചാര്‍ജില്‍ 170 കിലോമീറ്റര്‍ റേഞ്ചും കമ്പനി അവകാശപ്പെടുന്നു, മുന്‍ഗാമിയെ അപേക്ഷിച്ച് 20 ശതമാനം ഭാരം കുറവാണ്. ബുക്കിംഗ് മെയ് 10 മുതല്‍ ആരംഭിക്കും. നിലവില്‍, ഇലക്ട്രിക് സ്കൂട്ടറിന്റെ ഡെലിവറികള്‍ എപ്പോള്‍ ആരംഭിക്കുമെന്ന് നിര്‍മ്മാതാവ് വെളിപ്പെടുത്തിയിട്ടില്ല. ഇവൂമി ജീറ്റ്എക്സ് ഇസെഡ് ഇയുടെ വില 79,999 രൂപയില്‍ ആരംഭിക്കുന്നു. നാര്‍ഡോ ഗ്രേ, ഇംപീരിയല്‍ റെഡ്, അര്‍ബന്‍ ഗ്രീന്‍, പേള്‍ റോസ്, പ്രീമിയം ഗോള്‍ഡ്, സെറൂലിയന് ബ്ലൂ, മോര്‍ണിംഗ് സില്‍വര്‍, ഷാഡോ ബ്രൗണ്‍ എന്നിവ ഉള്‍പ്പെടുന്ന എട്ട് കളര്‍ ഓപ്ഷനുകളില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് ഈ സ്കൂട്ടര്‍ തിരഞ്ഞെടുക്കാം.
പുതിയ ഇലക്ട്രിക് സ്കൂട്ടര്‍ അവതരിപ്പിച്ച് ഇവൂമി
