◾കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ മികവിനു മുന്‍ ആരോഗ്യ മന്ത്രി കെ.കെ ശൈലജയെ മാഗ്സസെ അവാര്‍ഡിന് തെരഞ്ഞെടുത്തെങ്കിലും നിരസിച്ചു. കമ്മ്യൂണിസ്റ്റ് വിരുദ്ധനായ മുന്‍ ഫിലിപ്പീന്‍സ് പ്രസിഡന്റ് രമണ്‍ മാഗ്സസെയുടെ പേരിലുള്ള അവാര്‍ഡ് വാങ്ങരുതെന്ന് സിപിഎം നേതൃത്വം ആവശ്യപ്പെട്ടതിനാലാണ് അവാര്‍ഡ് നിരസിച്ചതെന്ന് ആരോപണം. അവാര്‍ഡ് നിരസിക്കുകയാണെന്ന് ശൈലജ സംഘാടക സമിതിയെ അറിയിച്ചിരുന്നു.
◾മാഗ്സസെ അവാര്‍ഡ് നിരസിച്ചത് പാര്‍ട്ടി തീരുമാനമാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയും. വ്യക്തി എന്ന നിലയിലായിരുന്നു അവാര്‍ഡിനു പരിഗണിച്ചത്. എന്നാല്‍ കോവിഡ് പ്രതിരോധം സര്‍ക്കാരിന്റെ കൂട്ടായ പ്രവര്‍ത്തനമാണെന്ന് യെച്ചൂരി പറഞ്ഞു. കേന്ദ്ര സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച ചെയ്താണ് തീരുമാനമെടുത്തതെന്നും കെ.കെ ശൈലജ പറഞ്ഞു.
◾
*_KSFE_ GOLD LOAN*
*മനുഷ്യപ്പറ്റുള്ള ഗോള്‍ഡ് ലോണ്‍*
നിങ്ങളുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ക്ക് *_KSFE_* നല്‍കുന്നു സ്വര്‍ണ പണയ വായ്പ. മിതമായ പലിശ നിരക്കില്‍ ലളിതമായ നടപടിക്രമങ്ങളിലൂടെ 25 ലക്ഷം രൂപ വരെ പ്രതിദിനം നിങ്ങള്‍ക്ക് നേടാം. 12 മാസത്തെ വായ്പാ കാലയളവില്‍ നിശ്ചിത പലിശ അടച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് വായ്പ പുതുക്കാന്‍ കഴിയും, കൂടാതെ പരമാവധി 36 മാസം വരെ ഈ സൗകര്യം ഉപയോഗിക്കാം. *കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com*
◾നാളെ അധ്യാപകദിനം. അധ്യാപകര്‍ക്ക് ആശംസകളും ആദരവുമായി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും. വിദ്യാലയങ്ങളില്‍ അധ്യാപക ദിന പരിപാടികള്‍.
◾കൊല്ലം ആയൂരില്‍ നീറ്റ് പരീക്ഷ കേന്ദ്രത്തില്‍ വസ്ത്രം അഴിപ്പിച്ചു പരിശോധനയ്ക്കു വിധേയരായ പെണ്‍കുട്ടികള്‍ക്ക് ഇന്നു വീണ്ടും പരീക്ഷ. കൊല്ലം എസ് എന്‍ സ്‌കൂളിലാണ് പരീക്ഷ. കേരളത്തിന് പുറമേ രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളിലായി ആറു കേന്ദ്രങ്ങളിലും ഇന്ന് പരീക്ഷയുണ്ട്.
◾തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ബാലുശേരിയിലെ സച്ചിന്‍ ദേവ് എംഎല്‍എയും തമ്മില്‍ വിവാഹിതരായി. തിരുവനന്തപുരം എകെജി ഹാളില്‍ വെച്ച് പരസ്പരം ഹാരം അണിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും വിവാഹ ചടങ്ങില്‍ പങ്കെടുത്തു.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖➖➖
◾കേരളത്തില്‍ താമര വിടരുമെന്നത് അമിത് ഷായുടെ ദിവാസ്വപ്നമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. കേരളത്തില്‍ ആകെയുണ്ടായിരുന്ന ഒരു മണ്ഡലത്തിലെ താമര കൊഴിഞ്ഞു പോയത് ഷാ അറിഞ്ഞില്ലേ? ബിജെപി വളരുന്നത് എംഎല്‍എമാരെ പണം നല്‍കി വാങ്ങി കൂട്ടിയെന്നും ബേബി കുറ്റപ്പെടുത്തി.
◾ആലപ്പുഴ പുന്നമടക്കായലില്‍ കടലോളം ആവേശവുമായി വള്ളംകളി. രണ്ടു വര്‍ഷത്തിനുശേഷമാണ് നെഹ്റു ട്രോഫി വള്ളംകളി നടക്കുന്നത്. അഞ്ചു ഹീറ്റ്സുകളിലായി 20 ചുണ്ടന്‍വള്ളങ്ങളാണ് മല്‍സരിക്കുന്നത്.
◾മുസ്ലിം ലീഗ് യുവജനവിഭാഗമായ യൂത്ത് ലീഗില്‍ പുതിയ ഭാരവാഹികളെ നിയമിച്ചു. നിലവിലുള്ള ഭാരവാഹികളെ അറിയിക്കാതെയാണ് പുതിയ യൂത്ത് ലീഗ് കമ്മിറ്റിയെ പ്രഖ്യാപിച്ചതെന്ന് ആരോപണം. ഇ.ടി മുഹമ്മദ് ബഷീര്‍ അടക്കമുള്ള നേതാക്കള്‍ അഭിപ്രായ വ്യത്യാസം അറിയിച്ചു. പ്രവാസി വ്യവസായിയെ പേയ്മെന്റ് സീറ്റിലാണു ഭാരവാഹിയാക്കിയതെന്നും വിമര്‍ശനം.
◾ന്യായമായ ആവശ്യങ്ങള്‍ നേടിയെടുക്കുംവരെ സമരമെന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപതയ്ക്ക് കീഴിലെ പള്ളികളില്‍ സര്‍ക്കുലര്‍. വിഴിഞ്ഞം തുറമുഖ നിര്‍മാണം മൂലമുള്ള തീരശോഷണത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെടുന്ന സര്‍ക്കുലറില്‍ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമാണ് ഉന്നയിക്കുന്നത്. മത്സ്യത്തൊഴിലാളികള്‍ക്കെതിരേ കോടതി ഉത്തരവ് നേടിയെടുക്കാന്‍ അദാനി ഗ്രൂപ്പിനു സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്നും ആരോപിച്ചു.
◾പേവിഷ ബാധയ്ക്കുള്ള വാക്സിന്റെ ഗുണനിലവാരത്തെകുറിച്ച് അന്വേഷിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടും ആരോഗ്യവകുപ്പ് തീരുമാനമെടുത്തില്ലെന്ന് ആക്ഷേപം. മരണങ്ങളെ പറ്റി അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി പ്രഖ്യാപിച്ച് ഒരാഴ്ച പിന്നിട്ടിട്ടും വിദഗ്ധസമിതി ആയില്ല.
◾കോഴിക്കോട്ടെ സമാന്തര ടെലിഫോണ്‍ എക്സേഞ്ചിന്റെ മറവില്‍ നടന്ന കോടികളുടെ കുഴല്‍പ്പണ ഇടപാടുകളെക്കുറിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങി. കേസില്‍ പിടിയിലായ ഷെബീര്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് വിദേശത്തുനിന്ന് കോടിക്കണക്കിനു രൂപ എത്തിയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.
◾നാടകപ്രവര്‍ത്തകന്‍ രാമചന്ദ്രന്‍ മൊകേരി അന്തരിച്ചു. 75 വയസായിരുന്നു. ശ്വാസകോശ അസുഖംമൂലം ചികില്‍സയിലായിരുന്നു.
◾തൃശൂര്‍ പോട്ടോരില്‍ ട്രാക്ക് പരിശോധിക്കുന്നതിനിടെ കീമാന്‍ ട്രെയിനിടിച്ചു മരിച്ചു. പ്രമോദ് കുമാര്‍ ആണ് മരിച്ചത്. പരിശോധിക്കുകയായിരുന്ന ട്രാക്കിലൂടെ ട്രെയിന്‍ വരുന്നതുകണ്ട് അടുത്ത ട്രാക്കിലേക്കു മാറി നിന്ന പ്രമോദിനെ രണ്ടാമത്തെ ട്രാക്കിലൂടെ വന്ന മെമു ട്രെയിന്‍ ഇടിക്കുകയായിരുന്നു.
◾തിരുവനന്തപുരം പൗഡിക്കോണത്ത് വയോധിക വീട്ടില്‍ മരിച്ച നിലയില്‍. കല്ലറത്തല ഭഗവതിവിലാസം വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന വിജയമ്മയാണു മരിച്ചത്. മുറിക്കുള്ളില്‍ കട്ടിലിനടിയിലായിരുന്ന മൃതദേഹത്തിനു രണ്ടു ദിവസത്തെ പഴക്കമുണ്ട്. മുഖത്തും ശരീരത്തിലും അടിയേറ്റ ചതവുകളുണ്ട്. വിജയമ്മയും ഇരുകാലുകളുമില്ലാത്ത ഏകമകനുമാണ് വീട്ടിലുണ്ടായിരുന്നത്.
◾പാലക്കാട് പോക്സോ കേസിലെ പ്രതി ശിക്ഷാവിധി കേട്ടയുടനേ കോടതിയില്‍നിന്ന് മുങ്ങി. കൂറ്റനാട് ആമക്കാവ് സ്വദേശി കുണ്ടുപറമ്പില്‍ ഹരിദാസനാണ് രക്ഷപ്പെട്ടത്. പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ ഇയാള്‍ക്കു 10 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു.
◾വഴിക്കടവില്‍ ജോലി കഴിഞ്ഞ് ഓട്ടോയില്‍ മടങ്ങുകയായിരുന്ന യുവതിയെ ബലാത്സംഗം ചെയ്ത ഓട്ടോ ഡ്രൈവര്‍ പിടിയില്‍. തോരപ്പ ജലീഷ് ബാബു എന്ന ബാബുവിനെയാണു പിടികൂടിയത്. ഓട്ടോ വഴി തിരിച്ച് വിട്ട് കാട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണു പരാതി.
◾കരുവാരക്കുണ്ട് പഞ്ചായത്തില്‍ എട്ട് കാട്ടുപന്നികളെ വെടിവച്ചുകൊന്നു. കര്‍ഷകരുടെ അഭ്യര്‍ത്ഥന മാനിച്ച് ഗ്രാമപ്പഞ്ചായത്തിന്റെയും വനംവകുപ്പിന്റെയും അനുമതിയോടെയാണ് കാട്ടുപന്നികളെ കൊന്നത്.
◾ഇടുക്കി അടിമാലിയില്‍ അമിത കൂലി നല്‍കാത്ത വ്യാപാര സ്ഥാപനത്തിലെ തൊഴിലാളികള്‍ക്ക് മര്‍ദ്ദനം. അഞ്ച് ഗ്ലാസ് ഇറക്കാന്‍ അയ്യായിരം രൂപ ആവശ്യപ്പെട്ട് ഐഎന്‍ടിയുസി യൂണിയനിലെ ചുമട്ടു തൊഴിലാളികള്‍ മര്‍ദ്ദിച്ചെന്നാണു ആക്ഷേപം.
◾വിലക്കയറ്റത്തിനെതിരെ ഡല്‍ഹി രാംലീല മൈതാനിയില്‍ കോണ്‍ഗ്രസ് റാലി. രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റാകണമെന്ന് എഴുതിയ കൂറ്റര്‍ ബാനറും ഫ്ളക്സും ഉയര്‍ത്തിയാണ് പ്രവര്‍ത്തകര്‍ രാംലീല മൈതാനിയിലെത്തിയത്. അതേസമയം, രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കില്ലെന്ന് എഐസിസി നേതൃത്വം ആവര്‍ത്തിച്ചു.
◾വിലക്കയറ്റംമൂലം ജനം വലയുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉത്തരവാദിയെന്നും രാഹുല്‍ഗാന്ധി. പത്തു തവണ ആലോചിച്ചാണ് ജനങ്ങള്‍ അവശ്യവസ്തുക്കള്‍ വാങ്ങുന്നത്. രാജാവ് കേള്‍ക്കും വരെ വിലക്കയറ്റത്തിനെതിരെ സമരം നടത്തുമെന്നും രാഹുല്‍ഗാന്ധി ട്വീറ്റ് ചെയ്തു.
◾കോണ്‍ഗ്രസിനെ രക്തം നല്‍കിയാണു വളര്‍ത്തിയതെന്ന് കോണ്‍ഗ്രസ് വിട്ട ഗുലാം നബി ആസാദ്. ട്വിറ്ററിലൂടെയോ കംപ്യൂട്ടറിലൂടെയോ അല്ല കോണ്‍ഗ്രസ് വളര്‍ന്നത്. പുതുതായി രൂപീകരിക്കുന്ന പാര്‍ട്ടിയുടെ പേരും കൊടിയും കാഷ്മീരിലെ ജനങ്ങള്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാഷ്മീരില്‍ നടത്തിയ പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
◾എട്ടാം ക്ലാസിലെ മകളേക്കാള്‍ മാര്‍ക്കു നേടുന്ന സഹപാഠിയെ വിഷം കൊടുത്തുകൊന്നെന്ന് ആരോപിച്ച് വീട്ടമ്മ അറസ്റ്റിലായി. പുതുച്ചേരി കാരയ്ക്കല്‍ സ്വദേശികളായ രാജേന്ദ്രന്‍- മാലതി ദമ്പതിമാരുടെ മകന്‍ ബാലമണികണ്ഠനാണ് മരിച്ചത്. സ്‌കൂള്‍ വാര്‍ഷികത്തിന് എത്തിയപ്പോള്‍ സഹപാഠിയുടെ അമ്മ വിക്ടോറിയ സകയറാണി ശീതളപാനീയത്തില്‍ വിഷം കലര്‍ത്തി നല്‍കിയെന്ന ബന്ധുക്കളുടെ പരാതിയിലാണ് അറസ്റ്റ്.
◾നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ അറസ്റ്റിലായ പാകിസ്ഥാന്‍ ഭീകരന്‍ സൈനിക ആശുപത്രിയില്‍ മരിച്ചു. ശനിയാഴ്ച ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ സൈനിക ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ തബാറക് ഹുസൈന്‍ (32) എന്ന ഭീകരനാണ് മരിച്ചത്.
◾പാക്കിസ്ഥാനിലെ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 1300 കടന്നു. ഇന്നലെ 24 പേരാണു മരിച്ചത്.
◾സിന്‍ജിയാങ് മേഖലയില്‍ തടവിലാക്കിയ എല്ലാ ഉയ്ഗറുകളെയും മറ്റു മുസ്ലീം സമുദായങ്ങളെയും വിട്ടയക്കണമെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഓഫീസ് ചൈനയോട് ആവശ്യപ്പെട്ടു. പത്തു ലക്ഷം ഉയ്ഗറുകളെ നിര്‍ബന്ധിത തടങ്കലാക്കിയെന്നാണു റിപ്പോര്‍ട്ട്.
◾ഏഷ്യ കപ്പ് ക്രിക്കറ്റിന്റെ സൂപ്പര്‍ ഫോറില്‍ ഇന്ന് ഇന്ത്യ പാകിസ്ഥാനുമായി ഏറ്റുമുട്ടും. ദുബായില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ പാകിസ്ഥാനെ ഇന്ത്യ തോല്‍പിച്ചിരുന്നു.
◾ഇടപാടുകാര്‍ക്ക് ഓണസമ്മാനമായി സ്ഥിരനിക്ഷേപ പലിശ ഉയര്‍ത്തി കെ.എസ്.എഫ്.ഇ. മുതിര്‍ന്ന പൗരന്മാര്‍ക്ക് ഒരുവര്‍ഷത്തേക്ക് 7 ശതമാനം പലിശ ലഭിക്കും. മറ്റ് ധനകാര്യസ്ഥാപനങ്ങളില്‍ നിന്ന് വ്യത്യസ്തമായി 56 വയസുകഴിഞ്ഞവരെ മുതിര്‍ന്ന പൗരന്മാരായി കണക്കാക്കുമെന്ന പ്രത്യേകതയുമുണ്ട്. സാധാരണ സ്ഥിരനിക്ഷേപ പലിശ പ്രതിവര്‍ഷം 6.5 ശതമാനമാണ്. ചിട്ടി വിളിച്ചെടുത്ത തുക കമ്പനിയില്‍ നിക്ഷേപിക്കുന്നതിന് നല്‍കുന്ന പലിശനിരക്കും ഉയര്‍ത്തി. ചിട്ടിത്തുകയില്‍ നിന്ന് ഭാവി ബാദ്ധ്യതയ്ക്കുള്ള തുക കമ്പനിയില്‍ നിക്ഷേപിക്കുന്നതിന് 7.5 ശതമാനം പലിശ പ്രതിവര്‍ഷം ലഭിക്കും. ചിട്ടിത്തുക പൂര്‍ണമായും കമ്പനിയില്‍ നിക്ഷേപിച്ചാല്‍ പ്രതിവര്‍ഷം ഏഴ് ശതമാനം പലിശ ലഭിക്കും.
◾ഇന്ത്യയിലെ ആദ്യ കാഷ്ബാക്ക് ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി എസ്.ബി.ഐയുടെ ക്രെഡിറ്റ് കാര്‍ഡ് വിതരണവിഭാഗമായ എസ്.ബി.ഐ കാര്‍ഡ്. എല്ലാ ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്കും അഞ്ചുശതമാനം കാഷ്ബാക്ക് നേടാമെന്നതാണ് കാര്‍ഡിന്റെ സവിശേഷത. എസ്.ബി.ഐ കാര്‍ഡ് സ്പ്രിന്റ് വഴി ലളിതമായി കാര്‍ഡ് നേടാം. കാഷ്ബാക്ക് ക്രെഡിറ്റ് കാര്‍ഡ് വീസ പ്ളാറ്റ്‌ഫോമില്‍ ലഭിക്കും. പ്രത്യേക ഓഫറായി 2023 മാര്‍ച്ചുവരെ ആദ്യവര്‍ഷത്തേക്ക് കോണ്ടാക്ട്‌ലെസ് കാര്‍ഡ് സൗജന്യമാണ്.
◾നീരജ് മാധവ്, അപര്‍ണ ബാലമുരളി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സുന്ദരി ഗാര്‍ഡന്‍സ് എന്ന ചിത്രത്തിലെ പുതിയ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. ‘സൂര്യാംശമേ’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ജോ പോള്‍ ആണ്. അല്‍ഫോന്‍സ് ജോസഫ് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് മൃദുല വാര്യര്‍ ആണ്. നവാഗതനായ ചാര്‍ലി ഡേവിസ് രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രമാണിത്. ഡയറക്ട് ഒടിടി റിലീസ് ആയി സെപ്റ്റംബര്‍ 2 ന് സോണി ലിവിലൂടെ ആയിരുന്നു റിലീസ്.
◾തെന്നിന്ത്യന്‍ ഭാഷാ സിനിമകളുടെ ഹിന്ദി പതിപ്പുകള്‍ മികച്ച കളക്ഷന്‍ നേടുന്നത് വലിയ വാര്‍ത്തയല്ലാതായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ ആ നിരയിലേക്ക് മറ്റൊരു ചിത്രം കൂടി. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ തെലുങ്ക് ചിത്രം സീതാ രാമത്തിന്റെ ഹിന്ദി പതിപ്പാണത്. ദുല്‍ഖര്‍ സല്‍മാന്‍, മൃണാള്‍ ഥാക്കൂര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഹനു രാഘവപ്പുഡി സംവിധാനം ചെയ്ത ചിത്രം ഓഗസ്റ്റ് 5 ന് ആണ് തിയറ്ററുകളില്‍ എത്തിയത്. സെപ്റ്റംബര്‍ 2 ന് ആണ് ഹിന്ദി പതിപ്പ് തിയറ്ററുകളില്‍ എത്തിയത്. ഇപ്പോഴിതാ ആദ്യദിന പ്രദര്‍ശനങ്ങള്‍ക്കു ശേഷം വലിയ മൌത്ത് പബ്ലിസിറ്റിയാണ് ട്വിറ്ററില്‍ ചിത്രത്തിന് ലഭിക്കുന്നത്. മികച്ച തിയറ്റര്‍ അനുഭവമാണ് ചിത്രം നല്‍കുന്നതെന്നും മൃണാള്‍ അവതരിപ്പിച്ച മൃണാളില്‍ നിന്നും കണ്ണെടുക്കാനാവില്ലെന്നും ദുല്‍ഖറിന്റെ സത്യസന്ധമായ പ്രകടനമെന്നും മികച്ച ഛായാഗ്രഹണമെന്നുമൊക്കെയാണ് ചിത്രത്തെക്കുറിച്ച് ട്രേഡ് അനലിസ്റ്റുകളും പ്രേക്ഷകരുമൊക്കെ കുറിക്കുന്നത്.
◾ബോളിവുഡിന്റെ പ്രിയപ്പെട്ട കാറുകളിലൊന്നായ മെഴ്‌സിഡസ് ബെന്‍സ്. നടി ജാഹ്നവി കപൂറും മെഴ്‌സിഡസ് ബെന്‍സ് ആരാധികയാണ്. ഇപ്പോഴിതാ ബെന്‍സ് ജി-ക്ലാസ് എസ്യുവിയും ഒത്തുള്ള ജാന്‍വി കപൂറിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പുതിയ മെഴ്‌സിഡസ് ബെന്‍സ് ജി ക്ലാസ് 350 ഡി ആണ് താരം സ്വന്തമാക്കിയത്. മുംബൈയില്‍ രണ്ട് കോടിയിലധികം രൂപയാണ് ജി350റഡിയുടെ ഓണ്‍റോഡ് വില. മെഴ്സിഡസ് ബെന്‍സ് ജി ക്ലാസ് ഒരു ഐക്കണിക് കാറാണ്. ബ്രാന്‍ഡ് ഇപ്പോള്‍ പതിറ്റാണ്ടുകളായി അതിന്റെ ഐക്കണിക് ഡിസൈന്‍ നിലനിര്‍ത്തുന്നു. പുതിയ മോഡലിന് 20 ഇഞ്ച് അലോയ് വീലുകളും ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററായും ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനായും പ്രവര്‍ത്തിക്കുന്ന 12.3 ഇഞ്ച് വലിയ സ്‌ക്രീനും ലഭിക്കുന്നു.
◾ദുരിതക്കയങ്ങളിലൂടെ ശക്തിയാര്‍ജ്ജിക്കുന്ന പഞ്ചമി എന്ന പെണ്‍കുട്ടി ഒരു നാടിന്റെ നേതാവായി മാറുന്ന കഥ. സ്ത്രീയെ ഉപഭോഗവസ്തുവായി കാണുന്ന ആണ്‍സമൂഹത്തിനു മുമ്പില്‍ സ്ത്രീശക്തി വിളിച്ചോതുന്ന നോവല്‍. ‘പെണ്‍മരം’. കല്ലിയൂര്‍ ഗോപകുമാര്‍. മാതൃഭൂമി ബുക്സ്. വില 294 രൂപ.
◾പ്രോട്ടീനുകളുടെ കലവറയാണ് കപ്പലണ്ടി അഥവാ നിലക്കടല. ഗര്‍ഭകാലത്ത് കഴിക്കേണ്ട ഭക്ഷണപദാര്‍ത്ഥത്തില്‍ പ്രധാനിയാണിത്. വെള്ളത്തില്‍ ഇട്ടു കുതിര്‍ത്ത കപ്പലണ്ടി കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണ്. ഇതുകൂടാതെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കുവാനും കപ്പലണ്ടിയ്ക്ക് കഴിവുണ്ട്. സസ്യപ്രോട്ടീനുകളാല്‍ സമ്പന്നമാണ് കപ്പലണ്ടി. വിറ്റാമിന്‍ ഇ, ബി 1, ബി 3, ബി 9, എന്നിവയും മഗ്നിഷ്യം, ഫോസ്ഫറസ്, ചെമ്പ് തുടങ്ങിയ ധാതുക്കളും കപ്പലണ്ടിയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ശരീരത്തിന് തൂക്കവും പുഷ്ടിയും വയ്ക്കാന്‍ കപ്പലണ്ടി പുഴുങ്ങിക്കഴിയ്ക്കുന്നത് ഏറെ നല്ലതാണ് . ഇത് രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. ഹൃദയാരോഗ്യത്തിന് കപ്പലണ്ടി നല്ലതാണെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. കപ്പലണ്ടി ശരീരത്തിന് ആവശ്യമായ ഇളംചൂട് നല്‍കുന്നു. ഇത് ശരീരത്തിലുടനീളം രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് വേണ്ടിയുള്ള വിറ്റാമിന്‍ ബി 3, നിയാസിന്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് കപ്പലണ്ടി. ചര്‍മ്മത്തിലുണ്ടാക്കുന്ന ചുളിവുകള്‍ ഇല്ലതാക്കാന്‍ ഇത് സഹായിക്കുന്നു. കൂടാതെ ചര്‍മ്മരോഗങ്ങളെ അകറ്റി നിര്‍ത്തുന്നു. കപ്പലണ്ടിയിലുള്ള ഫൈബര്‍ ദഹനത്തെ സഹായിക്കുന്നു. അസിഡിറ്റി പ്രശ്നങ്ങള്‍ കുറയ്ക്കുന്നതിനും മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ തടയുന്നതിനും കപ്പലണ്ടി ഏറെ നല്ലതാണ്. ഇതിലെ നാരുകളാണ് ഇതിനു സഹായിക്കുന്നത്. കപ്പലണ്ടിയില്‍ അടങ്ങിരിക്കുന്ന മഗ്നിഷ്യം ശരീരത്തിലെ ഇന്‍സുലിന്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു. കപ്പലണ്ടിയില്‍ ഇരുമ്പ്, ഫോളേറ്റ്, കാല്‍സ്യം, സിങ്ക് എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയാന്‍ സഹായിക്കുന്നു. എന്നാല്‍ അമിതമായി കപ്പലണ്ടി കഴിക്കുന്നത് നല്ലതല്ല. ചിലരില്‍ നെഞ്ചെരിച്ചിലിനും അസിഡിറ്റിക്കും ഇത് കാരണമാകുന്നു. ഒരു ദിവസം ഒരു പിടി എന്ന രീതിയില്‍ കഴിക്കുന്നതാണ് നല്ലത്.