◾കേരളം അടക്കം 11 സംസ്ഥാനങ്ങളിലെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടത്തി 106 പേരെ കസ്റ്റഡിയിലെടുത്തു. കേരളത്തില്‍നിന്നു പോപ്പുലര്‍ ഫ്രണ്ട് ദേശീയ പ്രസിഡന്റ് ഒഎംഎ സലാം, സംസ്ഥാന പ്രസിഡന്റ് സിപി മുഹമ്മദ് ബഷീര്‍, ദേശീയ ജനറല്‍ സെക്രട്ടറി നസറുദീന്‍ എളമരം അടക്കം 18 പേര്‍ അറസ്റ്റില്‍. എട്ടുപേരെ ഡല്‍ഹിക്കു കൊണ്ടുപോയി. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുന്നതിനെക്കുറിച്ചു കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചര്‍ച്ച ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും അടക്കമുള്ളവര്‍ സുരക്ഷാ യോഗത്തില്‍ പങ്കെടുത്തു.
◾കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടാല്‍ അശോക് ഗലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് ഗ്രൂപ്പ് 23. ഇരട്ടപദവി പാടില്ലെന്ന ഉദയ്പൂര്‍ പ്രഖ്യാപനം പാലിക്കണമെന്നും ഗ്രൂപ്പ് 23 നേതാക്കള്‍ അഭിപ്രായപ്പെട്ടു. പാര്‍ട്ടിക്ക് വേണ്ടത് മുഴുവന്‍ സമയ അധ്യക്ഷനാണ്. അതേസമയം, ശശി തരൂരിനെ ഐടി പാര്‍ലമെന്ററി സമിതി അദ്ധ്യക്ഷ സ്ഥാനത്ത് തുടരാന്‍ അനുവദിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. (കോണ്‍ഗ്രസ് പൊട്ടിത്തെറിക്കുമോ? https://youtu.be/a55uYTi8iic )
◾എകെജി സെന്റര്‍ ആക്രമണക്കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പിടിയില്‍. മണ്‍വിള സ്വദേശി ജിതിനെയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ജൂലൈ 30 ന് അര്‍ദ്ധരാത്രിയിലാണ് എകെജി സെന്ററിനു നേരെ പടക്കമേറുണ്ടായത്.
*_KSFE_ GOLD LOAN*
*മനുഷ്യപ്പറ്റുള്ള ഗോള്‍ഡ് ലോണ്‍*
നിങ്ങളുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ക്ക് *_KSFE_* നല്‍കുന്നു സ്വര്‍ണ പണയ വായ്പ. മിതമായ പലിശ നിരക്കില്‍ ലളിതമായ നടപടിക്രമങ്ങളിലൂടെ 25 ലക്ഷം രൂപ വരെ പ്രതിദിനം നിങ്ങള്‍ക്ക് നേടാം. 12 മാസത്തെ വായ്പാ കാലയളവില്‍ നിശ്ചിത പലിശ അടച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് വായ്പ പുതുക്കാന്‍ കഴിയും, കൂടാതെ പരമാവധി 36 മാസം വരെ ഈ സൗകര്യം ഉപയോഗിക്കാം. *കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com*
◾മുഖ്യമന്ത്രി പിണറായി വിജയനെതിരെ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹര്‍ജി. കണ്ണൂര്‍ യൂണിവേഴ്സിറ്റി വിസിയായി ഗോപിനാഥ് രവീന്ദ്രനെ നിയമിച്ചതില്‍ സ്വജനപക്ഷപാതവും അഴിമതിയും കാണിച്ചെന്ന് ആരോപിച്ചാണ് ഹര്‍ജി. കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല നല്‍കിയ ഹര്‍ജിയില്‍ കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. ഗവര്‍ണറുടെ പരാമര്‍ശമാണ് ഹര്‍ജിക്ക് ആധാരം.
◾നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റണമെന്ന അതിജീവിതയുടെ ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളി. വിചാരണ കോടതി ജഡ്ജിയുടെ ഭര്‍ത്താവുമായി എട്ടാം പ്രതിയായ ദിലീപിന് അടുത്ത ബന്ധമുണ്ടെന്ന് ആരോപിച്ചാണ് അതിജീവിത ഹര്‍ജി നല്‍കിയത്. ജഡ്ജി ഹണി എം. വര്‍ഗീസ് വിചാരണ നടത്തിയാല്‍ നീതി ലഭിക്കില്ലെന്ന അതിജീവിതയുടെ വാദം കോടതി തള്ളി.
◾പോസ്റ്റല്‍ ബാലറ്റ് സൗകര്യം ഒഴിവാക്കണമെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍. പോസ്റ്റല്‍ ബാലറ്റ് വ്യാപകമായി ദുരുപയോഗം ചെയ്യുന്നുണ്ടെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് ഇങ്ങനെ ശുപാര്‍ശ ചെയ്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവര്‍ക്ക് പ്രത്യേക കേന്ദ്രങ്ങളില്‍ വോട്ടു രേഖപ്പെടുത്താന്‍ സൗകര്യം ഒരുക്കാമെന്ന ബദല്‍ നിര്‍ദ്ദേശമാണ് കമ്മീഷന്‍ മുന്നോട്ടു വയ്ക്കുന്നത്.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖➖➖➖➖➖➖➖
◾റോഡിലൂടെ നടന്നു പോകുകയായിരുന്ന കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി ആനന്ദപ്പള്ളി സുരേന്ദ്രന്‍ കെഎസ്ആര്‍ടിസി ബസിടിച്ചു മരിച്ചു. രാവിലെ ആനന്ദപ്പള്ളി ജംഗ്ഷനിലാണ് അപകടമുണ്ടായത്.
◾വെട്ടിക്കുറച്ച ശമ്പളം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ചിരുന്ന നിസഹകരണ സമരം മാറ്റിവച്ചു. ശമ്പള പരിഷ്‌കരണത്തിലെ നിരവധി അപാകതകള്‍ പരിഹരിക്കാമെന്ന കെജിഎംഒഎ യുടെ ആവശ്യം പരിഹരിക്കുമെന്ന് ഉറപ്പു ലഭിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്.
◾ഗവര്‍ണര്‍മാരിലൂടെ സംഘര്‍ഷം സൃഷ്ടിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യുഡിഎഫും ബിജെപിയും കേരളത്തില്‍ വികസനത്തെ തടസപ്പെടുത്തുകയാണ്. അതിനൊപ്പം ഒരു ‘ബഹുമാന്യനും’ ചേരുകയാണെന്ന് ഗവര്‍ണറെ പരാമര്‍ശിച്ച് മുഖ്യമന്ത്രി പറഞ്ഞു. ഈ ‘ബഹുമാന്യന്‍’ രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്നും പറയുന്നുണ്ട്. രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയാല്‍ കാണാം ഇവിടെ എന്താ സ്ഥിതിയെന്ന് – മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
◾കോഴിക്കോട് മെഡിക്കല്‍ കോളജിലെ അക്രമത്തിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് മര്‍ദ്ദനമേറ്റ സുരക്ഷാ ജീവനക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതികളായ കേസിന്റെ അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ചുണ്ടിക്കാട്ടിയാണ് ഹൈക്കോടതിയെ സമീപിച്ചത്.
◾ഭാരത് ജോഡോ യാത്ര ഗതാഗത തടസമുണ്ടാക്കുന്നതിനെതിരേയുള്ള ഹര്‍ജി തിങ്കളാഴ്ചത്തേക്കു മാറ്റി. മാര്‍ച്ച് നടത്താനുള്ള അനുമതിയിലെ വ്യവസ്ഥകള്‍ ഹാജരാക്കാന്‍ ഹര്‍ജിക്കാരനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. മുന്‍ പൊലീസ് ഉദ്യോഗസ്ഥനായ വിജയനാണ് ഹര്‍ജി നല്‍കിയത്.
◾കാലിക്കറ്റ് സര്‍വകലാശാലക്ക് യു.ജി.സിയുടെ നാക് ഗ്രേഡിങ്ങില്‍ എ പ്ലസ്. 3.45 പോയിന്റോടെയാണ് നേട്ടം. കഴിഞ്ഞ തവണ 3.13 പോയിന്റുമായി എ ഗ്രേഡ് ആയിരുന്നു.
◾ജലന്ധറിലെ സ്വകാര്യ സര്‍വകലാശാലയില്‍ മലയാളി വിദ്യാര്‍ത്ഥി അഗിന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാരണക്കാരനായ അധ്യാപകനെതിരെ നടപടി വേണമെന്ന് അച്ഛന്‍. സത്യം എന്തെന്ന് അറിയണമെന്നും മകന് നീതി ലഭിക്കണമെന്നും അച്ഛന്‍ ദിലീപ് പൊലീസിനോട് ആവശ്യപ്പെട്ടു. കേസിലെ എഫ്ഐആറില്‍ ഇതും ഉള്‍പെടുത്തിയിട്ടുണ്ട്.
◾അട്ടപ്പാടി മധു കൊലക്കേസില്‍ 55 ാം സാക്ഷി ബിനു കൂറുമാറി. ശ്രീരാഗ് എന്ന ബേക്കറിയില്‍ നിന്ന് സിസിടിവി ദൃശ്യം പിടിച്ചെടുത്തപ്പോള്‍ പൊലീസ് തയ്യാറാക്കിയ മഹസറില്‍ ഒപ്പിട്ടയാളാണ് ബിനു. എന്നാല്‍ മഹസറില്‍ ഒപ്പിട്ടത് താനല്ലെന്ന് ബിനു കോടതിയെ അറിയിച്ചു. ബേക്കറി ഉടമകളും കേസിലെ പ്രതികളുമായ ഹരീഷ്, ബിജു എന്നിവരുടെ സഹോദരനാണ് ബിനു. ഇതോടെ കൂറുമാറിയ സാക്ഷികളുടെ എണ്ണം 23 ആയി.
◾വീട്ടില്‍ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് യുവതി മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. തൃത്താല പട്ടിത്തറ ചിറ്റപ്പുറത്ത് വാടകയ്ക്ക് താമസിക്കുന്ന ആമയില്‍ അബ്ദുസമദിന്റെ ഭാര്യ ഷെറീനയാണ് (37) മരിച്ചത്.
◾കോഴിക്കോട് ബേപ്പൂരില്‍നിന്ന് മത്സ്യബന്ധനത്തിനു പോയ ബോട്ടില്‍ ചരക്ക് കപ്പല്‍ ഇടിച്ചു. കൊച്ചി പുറം കടലിലുണ്ടായ അപകടത്തില്‍ ബോട്ടിലെ നാലുപേര്‍ക്ക് പരിക്കേറ്റു. മലേഷ്യന്‍ ചരക്കു കപ്പല്‍ നിര്‍ത്താതെ പോയി.
◾എകെജി സെന്റര്‍ ആക്രമണകേസില്‍ അറസ്റ്റിലായ മണ്‍വിള സ്വദേശി ജിതിന്‍ സ്ഫോടക വസ്തു എറിഞ്ഞശേഷം ഡിയോ സ്‌കൂട്ടറില്‍ ഗൗരീശ പട്ടത്തെത്തിയശേഷം കാറില്‍ കയറിയാണ് രക്ഷപ്പെട്ടതെന്ന് ക്രൈബ്രാഞ്ച്. കെഎസ്ഇബിയുടെ ബോര്‍ഡ് വച്ച കാറിലാണ് പോയത്. ഈ കാര്‍ ജിതിന്റെ ഉടമസ്ഥതയിലുള്ളതാണെന്നും ക്രൈംബ്രാഞ്ച്.
◾എകെജി സെന്റര്‍ ആക്രമണക്കേസില്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത ജിതിന് കേസുമായി ബന്ധമില്ലെന്ന് യൂത്ത് കോണ്‍ഗ്രസ്. ജിതിനെ കള്ളക്കേസില്‍ കുടുക്കാനാണ് ശ്രമമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന, ജില്ലാ നേതാക്കള്‍ പറഞ്ഞു. അറസ്റ്റ് നാടകമാണെന്ന് വി.ടി ബല്‍റാം പറഞ്ഞു.
◾എകെജി ഓഫീസ് ആക്രമണക്കേസ് അന്വേഷണം സിനിമക്കു തിരക്കഥ എഴുതലല്ലെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. കോണ്‍ഗ്രസുകാരനെ പ്രതിയാക്കണമെന്നത് സിപിഎം അജണ്ടയുടെ ഭാഗമാണെന്നും ഷാഫി ആരോപിച്ചു.
◾പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലെ എന്‍ഐഐ റെയ്ഡും അറസ്റ്റും ആര്‍എസ്എസിന്റെ ഭീരുത്വമാണ് പ്രകടമാക്കുന്നതെന്ന് എസ്ഡിപിഐ. സംഘപരിവാര്‍ അജണ്ടയാണു നടപ്പാക്കുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷറഫ് മൗലവി കുറ്റപ്പെടുത്തി. എതിര്‍ശബ്ദങ്ങളെ ഭീതിയോടെ കാണുന്നതുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ കൂട്ടയറസ്റ്റു നടത്തിയതെന്നും ആരോപിച്ചു.
◾പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എന്‍ഐഎ നടത്തിയ റെയ്ഡിനേയും അറസ്റ്റിനേയും ന്യായീകരിച്ച് ബിജെപി. റെയ്ഡിലും അറസ്റ്റിലും രാഷ്ട്രീയമില്ല. എന്‍ ഐ എ നടത്തുന്നത് നിയമപരമായ കാര്യങ്ങളെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്.
◾കാട്ടാക്കടയില്‍ അച്ഛനെയും മകളെയും കെഎസ്ആര്‍ടിസി ജീവനക്കാര്‍ ആക്രമിച്ച സംഭവത്തില്‍ അന്വേഷണം പ്രത്യേക സംഘത്തിന്. കാട്ടാക്കട ഡിവൈഎസ്പി അനിലിന്റെ നേതൃത്വത്തിലുള്ള ഒമ്പതംഗ സംഘമാണ് അന്വേഷിക്കുക. പ്രതികള്‍ക്കെതിരെ പട്ടികജാതി-പട്ടികവര്‍ഗ അതിക്രമം തടയല്‍ വകുപ്പ് കൂടി ചുമത്തും. പ്രതികളെല്ലാം ഒളിവിലാണ്.
◾എംബിബിഎസ് അവസാനവര്‍ഷ വിദ്യാര്‍ത്ഥി ക്ലാസില്‍ കുഴഞ്ഞുവീണ് മരിച്ചു. പോണ്ടിച്ചേരി ജിപ്മറിലെ വിദ്യാര്‍ത്ഥി പോത്തന്‍കോട് ചെങ്കോട്ടുകോണം കല്ലടിച്ചവിള മണ്ണറത്തല വീട്ടില്‍ ജസീറയുടെയും പരേതനായ നവാസിന്റെയും മകന്‍ മുഹമ്മദ് നിജാസ് (23) ആണ് മരിച്ചത്.
◾മദ്യം വാങ്ങാന്‍ പണം തരാത്തതിന് മകന്‍ തീ കൊളുത്തിയ അമ്മ മരിച്ചു. തൃശൂര്‍ ചമ്മണ്ണൂര്‍ സ്വദേശിയും എഴുപത്തഞ്ചുകാരിയുമായ ശ്രീമതിയാണു മരിച്ചത്. മകന്‍ മനോജിനെ (40) വടക്കേക്കാട് പൊലീസ് അറസ്റ്റു ചെയ്തു.
◾കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനു വിജ്ഞാപനമായി. ഈ മാസം മുപ്പതുവരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. പത്രിക പിന്‍വലിക്കാനുള്ള തീയതി ഒക്ടോബര്‍ എട്ടാണ്. മത്സരമുണ്ടെങ്കില്‍ 17 ന് വോട്ടെടുപ്പ്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും 19 നാണ്.
◾ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ, പഞ്ചാബ് സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി ഈ വര്‍ഷം ആദ്യം ബിജെപി ചെലവഴിച്ചത് 340 കോടി രൂപ. ഏറ്റവുമധികം തുക ചെലവഴിച്ചത് ഉത്തര്‍പ്രദേശിലാണെന്ന് പാര്‍ട്ടിയുടെ ഇലക്ഷന്‍ എക്സ്പെന്റിച്ചര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. കോണ്‍ഗ്രസ് ചെലവാക്കിയത് 194 കോടി രൂപയാണ്. തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരം.
◾കാമുകന്റെ ഭാര്യയെ ക്വട്ടേഷന്‍ സംഘത്തെക്കൊണ്ടു കൊലപ്പെടുത്തിയ 24 കാരിയായ അധ്യാപിക മുംബൈയില്‍ അറസ്റ്റിലായി. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവായ പ്രിയങ്ക റാവത്ത് എന്ന 29 കാരിയാണു കൊല്ലപ്പെട്ടത്. കാമുകി നികിത, പ്രിയങ്കയുടെ ഭര്‍ത്താവ് ദേവവ്രത് സിഗ് റാവത് എന്നിവരടക്കം ആറു പേരെ പോലീസ് അറസ്റ്റു ചെയ്തു.
◾പാക് ചാര സംഘടനയായ ഐഎസ്‌ഐ ഏജന്റ് ലാല്‍ ദര്‍ജി എന്ന ലാല്‍ മുഹമ്മദ് നേപ്പാളില്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. ഇന്ത്യയിലേക്കു കള്ളനോട്ട് കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാള്‍. ഡി കമ്പനി അടക്കമുള്ള മുംബെ അധോലോക സംഘങ്ങള്‍ക്ക് വേണ്ട ലോജിസ്റ്റിക് സപ്പോര്‍ട്ട് നല്‍കിയിരുന്നത് ഇയാളായിരുന്നു. കൊലപാതക ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
◾യുക്രെയിനോടു യുദ്ധം നയിക്കുന്ന റഷ്യ പട്ടാളത്തിലേക്കു മൂന്നു ലക്ഷം റിസര്‍വ് സൈനികരെ കൂടി റിക്രൂട്ടു ചെയ്യുന്നു. പുടിന്റെ സൈനിക നടപടിക്കെതിരെ രാജ്യത്ത് വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. നൂറു കണക്കിനു പ്രതിഷേധക്കാരെ റഷ്യന്‍ പോലീസ് അറസ്റ്റു ചെയ്തു.
◾വരുന്നൂ, വനിതാ ഐപിഎല്‍. 2023ല്‍ വനിതാ ഐ.പി.എല്‍ നടത്തിയേക്കുമെന്ന് വെളിപ്പെടുത്തി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. കൂടാതെ ഐപിഎല്‍ കൊവിഡിന് മുമ്പുള്ള കാലയളവിലെ പോലെ ഹോം-എവേ ഫോര്‍മാറ്റിലേക്ക് മടങ്ങിയെത്തുന്നുമെന്നും ഐപിഎല്‍ 2023 സീസണ്‍ മത്സരങ്ങള്‍ ഹോം-എവേ രീതിയിലാവുമെന്നും സൗരവ് ഗാംഗുലി പറഞ്ഞു.
◾ഹൈദരാബാദില്‍ ക്രിക്കറ്റ് ആരാധകരുടെ തല്ലുമാല. ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ടി20 മത്സരത്തിന്റെ ടിക്കറ്റിനായി, മത്സരം നടക്കുന്ന ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിന് മുന്നിലാണ് ആരാധകരുടെ കൂട്ടത്തല്ല്. ടിക്കറ്റിനായി തിക്കിത്തിരക്കിയവരെ പിരിച്ചുവിടാനായി പോലീസ് ലാത്തിച്ചാര്‍ജ് നടത്തേണ്ടി വന്നു.
◾ദീപാവലിയോടനുബന്ധിച്ചുള്ള ഈ ഉത്സവ സീസണില്‍ ഇന്ത്യയില്‍ 61,000 കോടി രൂപയുടെ സ്മാര്‍ട് ഫോണ്‍ വില്‍പന നടക്കുമെന്ന് റിപ്പോര്‍ട്ട്. കൂടാതെ ഉത്സവ സീസണില്‍ വില്‍ക്കുന്ന ഓരോ 3 സ്മാര്‍ട് ഫോണുകളില്‍ 1 ഉം 5ജി ഹാന്‍ഡ്സെറ്റുകളായിരിക്കുമെന്നും പ്രതീക്ഷിക്കുന്നു. മുന്‍നിര ഇകൊമേഴ്സ് കമ്പനികളായ സ്മാര്‍ട് ഫോണ്‍ വിഭാഗത്തില്‍ വന്‍ ഓഫറുകളാണ് നല്‍കുന്നത്. കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് റിപ്പോര്‍ട്ട് അനുസരിച്ച് ഈ ഉത്സവ സീസണില്‍ ഇ-കൊമേഴ്‌സ് കമ്പനികള്‍ മൊത്തത്തിലുള്ള വില്‍പനയുടെ 61 ശതമാനം പിടിച്ചെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വര്‍ഷം ഇത് 66 ശതമാനം കുറഞ്ഞിരുന്നു. ഉത്സവ സീസണിലെ സ്മാര്‍ട് ഫോണ്‍ റീട്ടെയില്‍ ശരാശരി വില്‍പന വില (എഎസ്പി) 12 ശതമാനം വര്‍ധിച്ച് എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 242 ഡോളറിലെത്തും.
◾ചൈനീസ് സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡുകളെല്ലാം പുതിയ വിപണികളിലേക്ക് ചേക്കേറുകയാണ്. ഓണര്‍ എക്‌സ്6 സൗദി അറേബ്യയില്‍ അവതരിപ്പിച്ചതായി കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പറയുന്നു. മൂന്ന് കളര്‍ ഓപ്ഷനുകളിലാണ് പുതിയ സ്മാര്‍ട് ഫോണ്‍ വരുന്നത്. ഹാന്‍ഡ്‌സെറ്റിന്റെ വില ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 64 ജിബി, 128 ജിബി സ്റ്റോറേജ് വേരിയന്റുകളില്‍ ഓണര്‍ എക്‌സ്6 ലഭ്യമാകും. സൗദി അറേബ്യയിലെ ഓണറിന്റെ വെബ്‌സൈറ്റില്‍ മിഡ്‌നൈറ്റ് ബ്ലാക്ക്, ഓഷ്യന്‍ ബ്ലൂ, ടൈറ്റാനിയം സില്‍വര്‍ കളര്‍ ഓപ്ഷനുകളില്‍ സ്മാര്‍ട് ഫോണ്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. പുതിയ ഫോണിന്റെ ഫീച്ചറുകളും നല്‍കിയിട്ടുണ്ട്.
◾അജിത്തിന്റെ ഓരോ സിനിമയും തമിഴകത്തിന് ആവേശമാണ്. ആരാധകരുടെ ആകാംക്ഷകള്‍ വര്‍ദ്ധിപ്പിച്ച് അജിത്തിന്റെ പുതിയ സിനിമയുടെ പേര് പുറത്തുവിട്ടു. ‘തുനിവ്’ എന്നാണ് പേര്. ആരാധകരെ ആവേശത്തിലാക്കുന്ന അജിത്തിന്റെ ലുക്ക് ഉള്ള പോസ്റ്ററും പുറത്ത് വിട്ടാണ് ചിത്രത്തിന്റെ പേരറിയിച്ചത്. ആക്ഷനും പ്രധാന്യമുളള ചിത്രമായിരിക്കുമെന്നാണ് സൂചന. എച്ച് വിനോദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളികളുടെ പ്രിയപ്പെട്ട നടി മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. വീര, സമുദ്രക്കനി, ജോണ്‍ കൊക്കെന്‍, തെലുങ്ക് നടന്‍ അജയ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ബോണി കപൂറാണ് ചിത്രം നിര്‍മിക്കുന്നത്. അജിത്തും എച്ച് വിനോദും ബോണി കപൂറും ‘വലിമൈ’ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് ‘തുനിവ്’.
◾ചെറിയ ബജറ്റില്‍ എത്തി ബോക്സ് ഓഫീസില്‍ 100 കോടി ക്ലബ്ബില്‍ ഇടംനേടിയ തെലുങ്ക് ചിത്രമാണ് ‘കാര്‍ത്തികേയ 2’. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 120 കോടി നേടിയ ചിത്രത്തിന്റെ മലയാളം പതിപ്പ് തിയറ്റര്‍ റിലീസിന് ഒരുങ്ങുകയാണ്. സെപ്റ്റംബര്‍ 23 ന് ആണ് കേരള റിലീസ്. നിഖില്‍ സിദ്ധാര്‍ഥ നായകനാവുന്ന ചിത്രത്തില്‍ നായിക അനുപമ പരമേശ്വരന്‍ ആണ്. കാര്‍ത്തികേയ 2 ന്റെ ഹിന്ദി പതിപ്പിനും വലിയ വരവേല്‍പ്പാണ് ലഭിച്ചത്. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് മാത്രം 30 കോടിയില്‍ അധികമാണ് നേടിയത്. മുഗ്ധ എന്ന കഥാപാത്രത്തെയാണ് അനുപമ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്ന കാര്‍ത്തികേയ എന്ന കഥാപാത്രത്തെയാണ് നിഖില്‍ അവതരിപ്പിക്കുന്നത്. ഇ 4 എന്റര്‍ടൈന്‍മെന്റ്സ് ആണ് കേരളത്തിലെ വിതരണക്കാര്‍.
◾മഹീന്ദ്ര എക്സ്യുവി 700, ഥാര്‍ എന്നിവയുടെ വില വര്‍ധിപ്പിച്ചു. 37,000 രൂപ വരെയാണ് കൂട്ടിയിരിക്കുന്നത്. ഈ വര്‍ഷം മൂന്നാം തവണയാണ് എക്സ്യുവി 700, ഥാര്‍ എന്നിവയുടെ വില വര്‍ധിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് എസ്യുവികളുടെയും എക്‌സ്‌ഷോറൂം വില ഇപ്പോള്‍ 37,000 രൂപ വരെ ഉയര്‍ന്നു. മഹീന്ദ്ര എക്സ്യുവി 700 ന് അടുത്തിടെ നാമമാത്രമായ വിലയില്‍ 6,000 രൂപയുടെ കുറവ് ലഭിച്ചു. എന്നാല്‍, ഇപ്പോള്‍ പെട്രോള്‍ വേരിയന്റുകള്‍ക്ക് 22,000 മുതല്‍ 35,000 രൂപ വരെയും ഡീസല്‍ വകഭേദങ്ങള്‍ക്ക് 22,000 മുതല്‍ 37,000 രൂപ വരെയും വില ഉയര്‍ന്നു. എക്സ്യുവി 700 ശ്രേണി ആരംഭിക്കുന്നത് 13.45 ലക്ഷം രൂപയിലാണ് (എക്സ്-ഷോറൂം, ദില്ലി). മഹീന്ദ്ര ഥാറിലേക്ക് വരുമ്പോള്‍, ഓഫ്-റോഡറിന് ഇപ്പോള്‍ 13.59 ലക്ഷം രൂപയാണ് വില (എക്സ്-ഷോറൂം, ഡല്‍ഹി). പെട്രോള്‍ വേരിയന്റുകളുടെ വില 6,000 മുതല്‍ 100 രൂപ വരെ ഉയര്‍ന്നു. 7,000. എന്നിരുന്നാലും, 26,000 രൂപ മുതല്‍ 28,000 രൂപ വരെയാണ് ഏറ്റവും ഉയര്‍ന്ന വിലവര്‍ദ്ധന ലഭിക്കുന്നത് ഡീസല്‍ ട്രിമ്മുകള്‍.
◾ഉള്ളടക്കംകൊണ്ട് സ്ത്രീപക്ഷ കഥയെഴുത്തില്‍ തലമുറ വിച്ഛേദം അടയാളപ്പെടുത്തിയ ജിസ് ജോസിന്റെ പുതിയ കഥാസമാഹാരം. സ്ത്രീകള്‍ ഒത്തുചേരുന്ന സ്വകാര്യയിടങ്ങളില്‍ മാത്രം കേള്‍ക്കാവുന്ന സ്ഫോടനാത്മകപ്രതിരോധങ്ങളാണ് ഇതിലെ ഓരോ കഥയുടെയും ഉഴുക്ക്. പുരുഷനെ ശത്രുവായി പ്രഖ്യാപിക്കാതെ ആണ്‍കോയ്മയെ സൃഷ്ടിക്കുന്ന വ്യവസ്ഥിതിയെ സൂക്ഷ്മമായി പരിശോധിക്കുന്ന ഈ സമാഹാരത്തിലെ കഥകള്‍ പെണ്ണെഴുത്തിന്റെ മാറുന്ന കാലത്തെ രേഖപ്പെടുത്തുന്നു. ‘ഓരോരോ തിരിവുകള്‍’. പ്രിയ എ എസ്. ഡിസി ബുക്സ്. വില 161 രൂപ.
◾നിത്യ ജീവിതത്തിലെ പല കാര്യങ്ങളും പലര്‍ക്കും അമിത ടെന്‍ഷന്‍ നല്‍കുന്നു. അമിത മാനസിക സമ്മര്‍ദ്ദം ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ ഭക്ഷണങ്ങള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഏതൊക്കെ ഭക്ഷണങ്ങളാണ് സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നതെന്നറിയാം. കറുവപ്പട്ടയുടെ സുഗന്ധം ശരീരത്തിന് വിശ്രമം നല്‍കുമെന്നും അതുവഴി സമ്മര്‍ദ്ദം ഒഴിവാക്കുമെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ചൂടുള്ള കപ്പ് കട്ടന്‍ ചായയില്‍ കറുവപ്പട്ട ചേര്‍ക്കുന്നത് ചായയുടെ രുചി വര്‍ദ്ധിപ്പിക്കുക മാത്രമല്ല, സമ്മര്‍ദ്ദം ഒഴിവാക്കുന്നതുള്‍പ്പെടെ നിരവധി ആരോഗ്യ ആനുകൂല്യങ്ങള്‍ നല്‍കുന്നു. ഉത്കണ്ഠ കുറയ്ക്കാന്‍ സഹായിക്കുന്ന അമിനോ ആസിഡായ തിയനൈന്‍ തേയിലച്ചെടിയില്‍ കാണപ്പെടുന്നു. ഇത് സമ്മര്‍ദ്ദത്തെ മറികടക്കാന്‍ സഹായിക്കുന്നു. ജപ്പാനിലെ ഒരു സര്‍വ്വകലാശാലയില്‍ നടത്തിയ ഗവേഷണത്തില്‍ പോലും ഗ്രീന്‍ ടീ പതിവായി കുടിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സമ്മര്‍ദ്ദം കുറഞ്ഞതായി കണ്ടെത്തി. തുളസിയുടെ പതിവ് ഉപഭോഗം ശാരീരിക അവയവങ്ങളെ വിഷവിമുക്തമാക്കാന്‍ സഹായിക്കുന്നു. മനസ്സിനെ ശാന്തമാക്കാനും സമ്മര്‍ദ്ദം ഒഴിവാക്കാനും തുളസി സഹായിക്കുന്നു. അതുകൂടാതെ, ആന്റി ഡിപ്രസന്റ് പ്രവര്‍ത്തനവും ഓര്‍മ്മശക്തിയും വൈജ്ഞാനിക പ്രവര്‍ത്തനത്തനവും മെച്ചപ്പെടുത്തുന്നതില്‍ ഇത് ചെലുത്തുന്ന ഗുണങ്ങളും ഉള്‍പ്പെടെ നിരവധി മാനസിക നേട്ടങ്ങള്‍ ഇത് നല്‍കുന്നു. മധുരക്കിഴങ്ങ് പോലുള്ള പോഷക സമ്പുഷ്ടമായ കാര്‍ബോഹൈഡ്രേറ്റ് സ്രോതസ്സുകള്‍ മുഴുവനായി കഴിക്കുന്നത് സ്ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിച്ചേക്കാം. വിട്ടുമാറാത്ത സമ്മര്‍ദ്ദം കോര്‍ട്ടിസോള്‍ പ്രവര്‍ത്തനരഹിതമാക്കാന്‍ ഇടയാക്കും, ഇത് വീക്കം, വേദന, മറ്റ് പ്രതികൂല ഫലങ്ങള്‍ എന്നിവയ്ക്ക് കാരണമാകാം. ആരോഗ്യകരമായ സമ്മര്‍ദ്ദ പ്രതികരണത്തിന് ആവശ്യമായ വിറ്റാമിനുകള്‍, ധാതുക്കള്‍, അമിനോ ആസിഡുകള്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയാല്‍ സമ്പന്നമാണ് മുട്ട. മുട്ടയില്‍ കോളിന്‍ അടങ്ങിയിട്ടുണ്ട്. മസ്തിഷ്‌ക ആരോഗ്യത്തില്‍ കോളിന്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇത് സമ്മര്‍ദ്ദത്തില്‍ നിന്ന് സംരക്ഷിച്ചേക്കാം.