യുവാക്കളുടെ ഇഷ്ട ഇലക്ട്രിക് വാഹന ബ്രാന്‍ഡായ ഏഥര്‍ ഏറ്റവും പുതിയ ഇ-സ്‌കൂട്ടര്‍ ‘റിസ്ത’ പുറത്തിറക്കി. മാര്‍ച്ച് 29ന് ഓണ്‍ലൈനായി 999 രൂപയ്ക്ക് ബുക്കിംഗ് തുടങ്ങിയിരുന്നെങ്കിലും ഔദ്യോഗികമായി കമ്പനി ഈ മോഡല്‍ അവതരിപ്പിച്ചിരുന്നില്ല. ഇലക്ട്രിക് സ്‌കൂട്ടര്‍ പ്രേമികളുടെ ഒട്ടുമിക്ക ആവശ്യങ്ങള്‍ക്കും പരിഗണന നല്‍കിയാണ് കമ്പനി റിസ്ത പുറത്തിറക്കിയിരിക്കുന്നത്. ഏവരെയും ആകര്‍ഷിക്കുന്ന 1.10 ലക്ഷം രൂപയിലാണ് വിലകള്‍ ആരംഭിക്കുന്നത്. തുടക്കത്തില്‍ ബുക്ക് ചെയ്തവര്‍ക്കാകും ഈ വിലയില്‍ ലഭിക്കുക. റിസ്ത എക്സ്, റിസ്ത എസ് എന്നീ മോഡലുകളാണ് പുറത്തിറക്കിയിരിക്കുന്നത്. പരമാവധി വില 1.44 ലക്ഷം രൂപയാണ്. പ്രധാനമായും കുടുംബങ്ങളെ ലക്ഷ്യമിട്ടാണ് കമ്പനി ഈ മോഡലുമായി എത്തിയിരിക്കുന്നത്. സാധനങ്ങള്‍ കൊണ്ടുപോകുന്നതിന് ആവശ്യത്തിന് സ്ഥലം നല്‍കിയതിലൂടെ മധ്യവയസ്‌കരായ ഉപയോക്താക്കളെയും ആകര്‍ഷിക്കാന്‍ റിസ്തയ്ക്ക് സാധിക്കും. ഒരൊറ്റ ചാര്‍ജില്‍ 160 കിലോമീറ്റര്‍ വരെ റേഞ്ച് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 80 കിലോമീറ്റര്‍ വരെ വേഗം ആര്‍ജിക്കാനും റിസ്തയ്ക്ക് സാധിക്കും. സിപ്, സ്മാര്‍ട്ട്എക്കോ എന്നീ രണ്ട് റൈഡ് മോഡുകള്‍ റിസ്തയിലുണ്ട്. അഞ്ച് വര്‍ഷം അല്ലെങ്കില്‍ 60,000 കിലോമീറ്റര്‍ വാറണ്ടിയാണ് ബാറ്ററിക്ക് കമ്പനി നല്‍കുന്നത്.