എറണാകുളം നഗരത്തിൽ രവിപുരത്ത് യുവതിക്കു നേരെ യുവാവിന്റെ ആക്രമണം. കഴുത്തറുത്ത നിലയിൽ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റെയ്സ് എന്ന ട്രാവൽ ബ്യൂറോയിലാണ് സംഭവം. ജോലിക്കായി ഒരു ലക്ഷം രൂപ ജോളിയെന്നയാൾ റെയ്സ് ട്രാവൽസിൽ നൽകിയിരുന്നു.
ഈ പണം തിരികെ നൽകാത്തതുമായി ബന്ധപ്പെട്ട് യുവതിയുമായുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.
ഉച്ചയോടെയാണ് സംഭവം.പള്ളുരുത്തി സ്വദേശിയായ യുവാവാണ് ആക്രമിച്ചത്. കഴുത്തിൽ സാരമായി പരുക്കേറ്റ യുവതി സമീപത്തുള്ള ഹോട്ടലിൽ ഓടിക്കയറുകയായിരുന്നു.
തൊടുപുഴ സ്വദേശിനിയായ സൂര്യ എന്ന പെൺകുട്ടിയാണ് ആക്രമണത്തിന് ഇരയായത് .സാരമായി പരിക്കേറ്റ യുവതിയെ ഐസിയുവിൽ പ്രവേശിപ്പിച്ചു.
പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു.