ശ്രീധരന്‍ മാസ്റ്റര്‍ രചിച്ച ഈ പുസ്തകം ജീവചരിത്രമല്ല, പക്ഷേ ജീവിതമുണ്ടതില്‍. ഈ ഗ്രന്ഥം കെട്ടിച്ചമച്ച കഥകളുമല്ല, കാരണം, ജീവിച്ചിരുന്ന പലരും ഇതിലെ കഥാപാത്രങ്ങളാണ്. മാസ്റ്ററുടെ ജീവിതത്തിലൂടെ കടന്നു പോയവരും മാസ്റ്റര്‍ നിരീക്ഷിച്ച് മനസ്സിലാക്കിയതും ഈ പുസ്തകത്തിന്റെ താളുകളില്‍ നിറഞ്ഞു നില്‍ക്കുന്നു. ഈ പുസ്തകത്തില്‍ നിറയെ കൊച്ചുകൊച്ച് വിവരണങ്ങളാണ്. ഓരോ വിവരണവും ഒരു കഥയോ അനുഭവമോ ആണ്. സങ്കീര്‍ണ്ണത ഒട്ടുമില്ലാതെയാണ് പുസ്തകത്തിന്റെ രചന. വളരെ ലളിതമായ ഭാഷയില്‍ രചിച്ച ഈ ഗ്രന്ഥത്തിന് സ്‌നേഹത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും തിളങ്ങുന്ന മുഖമുദ്രകളുണ്ട്. അത് മനോഹരമായ അനുഭവങ്ങളെ പങ്കുവെയ്ക്കുന്നു. ‘എന്റെ ചെറിയ കഥകള്‍’. വി ശ്രീധരന്‍. ഗ്രീന്‍ ബുക്‌സ്. വില 123 രൂപ.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan