‘എമ്പുരാന്’ സിനിമയുടെ ട്രെയിലര്‍ നാളെ എത്തും. മാര്‍ച്ച് 20ന് ഉച്ചയ്ക്ക് 1:08ന് ആശീര്‍വാദിന്റെ യൂട്യൂബ് ചാനലിലൂടെ ട്രെയിലര്‍ പുറത്തിറങ്ങും. ട്രെയിലര്‍ റിലീസ് വാര്‍ത്ത പൃഥ്വി പങ്കുവച്ചതും ഉച്ചയ്ക്ക് 1:08ന് തന്നെയാണ്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ട്രെയിലറുകളും ഒരേസമയം റിലീസ് ചെയ്യുന്നു. ‘എമ്പുരാന്’ മാര്‍ച്ച് 27ന് ആഗോള റിലീസായി തിയറ്ററുകളിലെത്തും. മലയാളം കണ്ട ഏറ്റവും വലിയ ബ്രഹ്മാണ്ഡ റിലീസിനാണ് സിനിമാ പ്രേമികള്‍ ഇതോടെ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. മലയാളത്തിലെ ഏറ്റവും മുതല്‍ മുടക്കേറിയ സിനിമ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായി എത്തുന്നു. ഖുറേഷി-അബ്രാം / സ്റ്റീഫന്‍ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ്, മഞ്ജു വാരിയര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിന്‍, ബൈജു , സായ്കുമാര്, ആന്‍ഡ്രിയ ടിവാടര്‍, അഭിമന്യു സിങ്, സാനിയ ഇയ്യപ്പന്‍, ഫാസില്‍, സച്ചിന് ഖഡ്കര്‍, നൈല ഉഷ, ജിജു ജോണ്‍, നന്ദു, മുരുകന് മാര്ട്ടിന്, ശിവജി ഗുരുവായൂര്‍, മണിക്കുട്ടന്, അനീഷ് ജി മേനോന്, ശിവദ, അലക്സ് ഒനീല്‍, എറിക് എബണി, കാര്‍ത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോര്‍, സുകാന്ത്, ബെഹ്സാദ് ഖാന്, നിഖാത് ഖാന്, സത്യജിത് ശര്‍മ, നയന്‍ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്.
‘എമ്പുരാന്’ ട്രെയിലര്‍ നാളെ ഉച്ചയ്ക്ക് 1:08ന്
