ഇലോണ്‍ മസ്കിന്റെ സ്റ്റാര്‍ ലിങ്കിന് ഈ മാസം പകുതിയോടെ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള ലൈസന്‍സ് ലഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇതിനായി 1.6 കോടി രൂപ തിരികെ ലഭിക്കാത്ത ഫീസായി കമ്പനി നല്‍കും. ഇന്ത്യയിലുടനീളം സേവനങ്ങള്‍ നല്കാന് കമ്പനിയെ അനുവദിക്കുന്നതാണ് ലൈസന്‍സ്. 1.20 കോടി രൂപയിലധികം ബാങ്ക് ഗ്യാരണ്ടികളും സ്റ്റാര്‍ ലിങ്ക് സമര്‍പ്പിക്കും. സ്റ്റാര്‍ലിങ്ക് ഇന്ത്യയില്‍ പാലിക്കേണ്ട നിബന്ധനകളും വ്യവസ്ഥകളും ലംഘിക്കപ്പെട്ടാല്‍ ഗ്യാരണ്ടികളില്‍ നിന്ന് തുക തിരിച്ചുപിടിക്കാന്‍ അനുവദിക്കുന്ന തരത്തിലാണ് ടെലികോം വകുപ്പ് കമ്പനിയുമായി കരാറിലേര്‍പ്പെടുന്നത്. സ്റ്റാര്‍ ലിങ്കിന്റെ ഏതെങ്കിലും വെളിപ്പെടുത്തല്‍ തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആണെന്ന് കണ്ടെത്തിയാല്‍ ഏത് ഘട്ടത്തിലും ലൈസന്‍സ് റദ്ദാക്കാമെന്നും കരാറില്‍ വ്യവസ്ഥയുണ്ടാകും. സര്‍ക്കാര്‍ അനുമതി ലഭിച്ച ശേഷം ആറ് മുതല്‍ ഏഴ് മാസത്തിനുള്ളില്‍ അടിസ്ഥാന സൗകര്യങ്ങളുടെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഇന്ത്യയിലെ മൂന്ന് തന്ത്രപ്രധാന സ്ഥലങ്ങളിലായി 27 ലധികം ഗ്രൗണ്ട് ഗേറ്റ്വേകള് സ്ഥാപിക്കുന്നതും ഇതില്‍ ഉള്‍പ്പെടുന്നു. 600 മുതല്‍ 700 ജിബിപിഎസ് വരെ വേഗതയാണ് സാറ്റലൈറ്റ് അധിഷ്ഠിത ഇന്റര്‍നെറ്റ് സേവനം നല്കുന്ന സ്റ്റാര്‍ ലിങ്ക് വാഗ്ദാനം ചെയ്യുന്നത്.