കുളത്തില്‍ വീണ കാട്ടനയെ തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രാത്രിക്കു രാത്രി രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോ ഒന്നു കാണാം. കോയമ്പത്തൂര്‍ മധുക്കരെ ഫോറസ്റ്റ് റേഞ്ചില്‍ കര്‍ഷകര്‍ക്കായി നിര്‍മ്മിച്ച കുളത്തിലാണ് ആന വീണത്. ആനയെ ജെസിബി ഉപയോഗിച്ച് രക്ഷപ്പെടുത്തുന്ന വീഡിയോയാണിത്. നാലു വയസുള്ള ആണാന കുളത്തില്‍ വീണത്. ഫോറസ്റ്റ് റേഞ്ചില്‍ പട്രോളിംഗ് നടത്തുന്നതിനിടെയാണ് ഉദ്യോഗസ്ഥര്‍, കുളത്തില്‍നിന്ന് ആനയെയാണ് രക്ഷിച്ചത്. ജെസിബി ഉപയോഗിച്ച് കുളത്തില്‍നിന്ന് ആനയ്ക്കു നീന്തിക്കയറാവുന്ന ചാലു കീറിയാണ് ആനയ്ക്കു രക്ഷപ്പെടാന്‍ വഴിയൊരുക്കിയത്. വനാതിര്‍ത്തിയോട് ചേര്‍ന്ന ഗ്രാമങ്ങളില്‍ കാട്ടാനശല്യം വര്‍ദ്ധിച്ചതിനെത്തുടര്‍ന്നാണ് തമിഴ്നാട് വനംവകുപ്പ് രാത്രികാല പട്രോളിംഗ് ഏര്‍പ്പെടുത്തിയിരുന്നു. ക്യാമറകളും സ്ഥാപിച്ചു. അങ്ങനെയാണ് ആന കുളത്തില്‍ വീണെന്ന് രാത്രിതന്നെ വനംവകുപ്പ് അറിഞ്ഞത്. പിന്നെ വൈകിയില്ല, രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു.
കുളം കയറിയ ആന
