ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാണ കമ്പനിയായ ഇവൂമി അതിന്റെ ഏറ്റവും മികച്ച വില്‍പ്പനയുള്ള ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് 10,000 രൂപ വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു. 10,000 രൂപ വരെ കിഴിവ് കൂടാതെ ഇവൂമി ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം ലോണ്‍ ഓപ്ഷനുകളും സീറോ ഡൗണ്‍ പേയ്മെന്റ് ഓപ്ഷനുകളും നല്‍കുന്നു. ഏറ്റവും പ്രധാനപ്പെട്ട കാര്യം, നിങ്ങള്‍ ലോണിന് പലിശയൊന്നും നല്‍കേണ്ടതില്ല എന്നതാണ്. ഇത് മാത്രമല്ല, ഉപഭോക്താക്കള്‍ക്ക് പ്രതിമാസം 1411 രൂപയുടെ പ്രാരംഭ ഇഎംഐ സൗകര്യവുമുണ്ട്. കമ്പനിയുടെ ഈ ഇലക്ട്രിക് സ്‌കൂട്ടറിന് 10,000 രൂപ വരെ ബമ്പര്‍ ഡിസ്‌കൗണ്ട് ലഭ്യമാണ്. ഇത് കൂടാതെ, ഇവൂമി ട1 സീരീസില്‍ 5,000 രൂപ വരെ കിഴിവും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഈ സ്‌കൂട്ടറിന് ഒരു ഫുള്‍ ചാര്‍ജില്‍ 170 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാനാകും. രണ്ട് വകഭേദങ്ങളുണ്ട്.