സിട്രോണ്‍ ഇസി3 എയര്‍ക്രോസ്, ഹ്യുണ്ടായി ക്രെറ്റ ഇവി, മാരുതി സുസുക്കി ഇവിഎക്സ്, ടാറ്റ കര്‍വ് ഇവി, ഒല ഇലക്ട്രിക് കാര്‍ എന്നിവയാണ് ഇക്കൊല്ലം വിപണിയില്‍ അവതരിപ്പിക്കാന്‍ പോകുന്ന ഇലക്ട്രിക് കാര്‍ മോഡലുകള്‍. ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രോണിന്റെ സി3 എയര്‍ക്രോസിന്റെ ഇലക്ട്രിക് പതിപ്പാണ് അവതരിപ്പിക്കാന്‍ പോകുന്നത്. 11 മുതല്‍ 15 ലക്ഷം രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്. 40 കിലോവാട്ട്അവര്‍ വരുന്ന വലിയ ബാറ്ററി പാക്കോടെയാണ് സിട്രോണിന്റെ ഇലക്ട്രിക് എസ് യുവി വരുന്നത്. ഒറ്റ ചാര്‍ജില്‍ തന്നെ 400 കിലോമീറ്റര്‍ ദൂരം വരെ യാത്ര ചെയ്യാം. ഹ്യുണ്ടായി ക്രെറ്റ ഇവിക്ക് 20 മുതല്‍ 30 ലക്ഷം രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്. ഇരട്ട 10.25 ഇഞ്ച് ഡിജിറ്റല്‍ സ്ക്രീനുകളുള്ള നവീകരിച്ച ഡാഷ്ബോര്‍ഡോട് കൂടിയാണ് ഇത് അവതരിപ്പിക്കാന്‍ പോകുന്നത്. മാരുതി സുസുക്കി ഇവിഎക്സിന് ഏകദേശം 22 ലക്ഷം രൂപയാണ് വില പ്രതീക്ഷിക്കുന്നത്. 60 കിലോവാട്ട്അവര്‍ ബാറ്ററി പാക്കും ഇലക്ട്രിക് മോട്ടോറും ഈ ഇലക്ട്രിക് എസ്യുവിക്ക് ഒറ്റ ചാര്‍ജില്‍ 550 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. 15 മുതല്‍ 20 ലക്ഷം രൂപ വരെയാണ് ടാറ്റ കര്‍വിന് വില പ്രതീക്ഷിക്കുന്നത്. ടാറ്റയുടെ ജനറേഷന് 2 പ്ലാറ്റ്ഫോമില്‍ നിര്‍മ്മിച്ച ഈ ഇലക്ട്രിക് വാഹനം 5-സ്റ്റാര്‍ ഗ്ലോബല്‍ എന്‍സിഎപി സുരക്ഷാ റേറ്റിംഗ് ലക്ഷ്യമാക്കി 400 മുതല്‍ 500 കിലോമീറ്റര്‍ വരെ റേഞ്ച് വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഒല ഇലക്ട്രിക് കാറിന് 40 ലക്ഷം രൂപയാണ് വില പ്രതീക്ഷിക്കുന്നത്.