Untitled design 20240604 095016 0000

നരേന്ദ്രമോദി വാരാണസിയിൽ ആറായിരത്തിലധികം വോട്ടിന് പിന്നിലും. അമിത് ഷായുടെ ലീഡ് 1.24 ലക്ഷമെന്നും സൂചന. ദേശീയതലത്തില്‍ എന്‍ഡിഎ 255, ഇന്ത്യ സഖ്യം 237, മറ്റുള്ളവര്‍ 13 എന്നിങ്ങനെയാണ് ലീഡ് നില.

 

കർണാടകയിൽ ശോഭ കരന്തലജെ, പ്രഹ്ളാദ് ജോഷി തേജസ്വി സൂര്യ ജഗദീഷ് ഷെട്ടർ ബി വൈ രാഘവേന്ദ്ര കുമാരസ്വാമി എന്നിവര്‍ മുന്നിലും ലീഡ് ചെയ്യുന്നു.

കേരളത്തിൽ വ്യക്തമായ ലീഡുയർത്തി യുഡിഎഫ്. ആദ്യ ഘട്ടത്തിൽ തുടക്കം മുതൽ ലീഡ് നിലയിൽ ആധിപത്യം സ്ഥാപിച്ച് യു ഡി എഫ് സ്ഥാനാർത്ഥികൾ.

 

വയനാട്ടിൽ ലീഡുയർത്തി രാഹുൽ ഗാന്ധി. 20000 കടന്ന് ലീഡിൽ മുന്നേറ്റം തുടരുന്നു.

തൃശൂരിൽ സുരേഷ് ഗോപി 18711 വോട്ടുകൾക്ക് മുന്നിൽ. കെ മുരളീധരൻ മൂന്നാം സ്ഥാനത്ത്.

തിരുവനന്തപുരത്ത് ഇഞ്ചോടിഞ്ച് പോരാട്ടവുമായി കോൺഗ്രസും ബിജെപിയും.

ആലപ്പുഴയിൽ കെ സി വേണുഗോപാല്‍ വ്യക്തമായ ലീഡിലേക്ക്. ലീഡ് നില 9000 കടന്നു.

കണ്ണൂർ ആദ്യ റൗണ്ട് യുഡിഎഫിന് 7231 വോട്ടിന്റെ ലീഡ്.

വടകരയില്‍ ഷാഫി പറമ്പിലിന്‍റെ ലീഡ് 10000 കടന്നു.

 

വാരണാസിയില്‍ ലീഡ് ഉയരുന്നു മോദിയ്ക്ക് 9066 വോട്ടിൻ്റെ ലീഡ്.

 

മഹാരാഷ്ട്രയില്‍ ഇന്ത്യ മുന്നണി ലീഡ് ചെയ്യുന്നു. മഹാവികാസ് അഘാഡി (ഇന്ത്യ) 25, മഹായുതി (എൻഡിഎ ) 21, മറ്റുളളവർ 02 എന്നിങ്ങനെയാണ് ലീഡ്.

 

രാജസ്ഥാനില്‍ ബിജെപിക്ക് 13 സീറ്റില്‍ ലീഡ് ,ഇന്ത്യ സഖ്യത്തിന് 12 സീറ്റിലും ലീഡ്.

 

അരലക്ഷം പിന്നിട്ട് എറണാകുളത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡന്റെ ഭൂരിപക്ഷം.

 

ഇടുക്കിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കൂര്യക്കോസിന്‍റെ ലീഡ് 30000 കടന്നു.

വടകരയിൽ ഷാഫി പറമ്പിലിന്റെ ലീഡ് 22172 കടന്നു.

 

കണ്ണൂരിൽ കെ സുധാകരൻ 12245 നു മുന്നിൽ.

 

തൃശൂരിൽ സുരേഷ് ഗോപി 21274 വോട്ടുകൾക്ക് മുന്നിൽ. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖരൻ 1995 വോട്ടുകൾക്ക് മുന്നിൽ.

 

തമിഴ്നാട്ടിൽ 39ൽ 37 സീറ്റിൽ ഇന്ത്യ സഖ്യം മുന്നിൽ. AIADMK നാമക്കലിലും, NDA ധർമപുരിയിലും മാത്രമാണ് മുന്നിലുള്ളത്. ബി ജെ പി ഒരിടത്തും ലീഡിലില്ല.

 

നരേന്ദ്ര മോദിയുടെ ലീഡ് 17148 വോട്ടായി ഉയര്‍ന്നു. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ലീഡ് ഒരു ലക്ഷത്തോടടുക്കുന്നു.

 

പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് 26 സീറ്റില്‍ ലീഡ്. ബിജെപി ലീഡ് 14 ആയി താഴ്ന്നു, കോണ്‍ഗ്രസിന് 2 സീറ്റിലും ലീഡ്.

തൃശൂരിൽ സുരേഷ് ഗോപിയുടെ ലീഡ് 30073 കടന്നു. കെ മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.

എൻഡിഎ 280,

ഇന്ത്യ സഖ്യം 239

മറ്റുള്ളവർ 24 എന്നിങ്ങനെയാണ് ലീഡ് നില.

കേരളത്തിൽ യു ഡി എഫ് 17

എൽ ഡി എഫ് 1

എൻഡിഎ 2 എന്നിങ്ങനെയാണ് ലീഡ് നില.

സിപിഎമ്മിന് ആശ്വാസമായ ആലത്തൂരില്‍ കെ രാധാകൃഷ്ണന്‍റെ ലീഡ് 10000 ത്തിലേക്ക്.

മഹാരാഷ്ട്രയിൽ എൻ ഡി എ 19

ഇന്ത്യസഖ്യം 28

മറ്റുള്ളവർ 1 എന്നതാണ് ലീഡ് നില .

തമിഴ്നാട്ടിൽ എൻ ഡി എ 1

ഇന്ത്യസഖ്യം 36

എ ഐ എ ഡി എം കെ 2 എന്നതാണ് ലീഡ് നില .

ഉത്തർപ്രദേശിൽ എൻ ഡി എ 51, ഇന്ത്യസഖ്യം 23 എന്നിങ്ങനെയാണ് ലീഡ്.

കേരളത്തിൽ 17 മണ്ഡലങ്ങളിൽ യു ഡി എഫ് മുന്നേറ്റം. എൻ ഡി എ യ്ക്കും പിന്നിലായി എൽഡിഎഫ്. എൽഡിഎഫ് ലീഡ് ആലത്തൂരിൽ മാത്രം.

ആററിങ്ങലിൽ എൽ ഡി എഫിന് ലീഡ്. 346 വോട്ടുകൾക്ക് വി.ജോയി മുന്നിൽ.

ദില്ലിയില്‍ എല്ലാ സീറ്റിലും ബി ജെ പി. ആംആദ്മി കോണ്‍ഗ്രസ് സഖ്യത്തിന് നേട്ടമില്ല.

സ്മൃതി ഇറാനി മുപ്പത്തിയൊന്നായിരത്തിൽ പരം വോട്ടിന് പിന്നിൽ.

അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദില്‍ ബിജെപി പിന്നില്‍.

പഞ്ചാബിൽ ബിജെപിക്ക് ഒറ്റ സീറ്റിലും ലീഡില്ല  13 ൽ 7 കോൺ​ഗ്രസ്,  എഎപി 3, അകാലിദൾ 1  സ്വതന്ത്രർ 2

വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ലീഡ് ഒരു ലക്ഷം കടന്നു. റായ്ബറേലിയിലും രാഹുൽ മുന്നിൽ.

കൊല്ലത്ത് എന്‍കെ പ്രേമചന്ദ്രന്‍റെ  ഭൂരിപക്ഷം 40000 കടന്നു.

മലപ്പുറത്ത് ഇടി മുഹമ്മദ് ബഷീറിന്റെ ലീഡ് അരലക്ഷം കടന്നു.

കണ്ണൂരിൽ കെ സുധാകരൻ

കോഴിക്കോട് എം കെ രാഘവൻ

പാലക്കാട് വി കെ ശ്രീകണ്ഠൻ

വടകര ഷാഫി പറമ്പിൽ

എറണാകുളത്ത് ഹൈബി ഈഡൻ എന്നിവർ വൻ ഭൂരിപക്ഷത്തോടെ ലീഡ് നില ഉയർത്തുന്നു.

തൃശൂരിൽ സുരേഷ് ഗോപി 47991 വോട്ടുകൾക്ക് മുന്നിൽ. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ 9112 വോട്ടുകൾക്ക് മുന്നിൽ.

ഉത്തർപ്രദേശിൽ എൻ ഡി എ 33

ഇന്ത്യസഖ്യം 46 ലും ലീഡ് ചെയ്യുന്നു.

ഒഡീഷയില്‍ ബിജെപി സംസ്ഥാന ഭരണത്തിലേക്ക്.  ബി ജെ പി 78 സീറ്റുകളിൽ മുന്നിൽ. ബിജെഡി ലീഡ് 54 സീറ്റുകളിൽ .കോൺഗ്രസ് 11 സീറ്റുകളിലും , സിപിഎം 1 സീറ്റിലും മുന്നിലാണ്.

തമിഴ്നാട്ടിൽ 1 ലക്ഷം ലീഡ് കടക്കുന്ന ആദ്യ സ്ഥാനാർഥി സിപിഎമ്മിന്‍റെത്. ദിണ്ടിഗലിൽ ആർ.സച്ചിദാനന്ദത്തിന്റെ ലീഡ് 1.03 ലക്ഷമായി.

ഹിമാചൽ പ്രദേശിൽ നാല് സീറ്റിലും ബിജെപി മുന്നിൽ.  മണ്ടിയിൽ കങ്കണ റണൗട്ടിന്റെ ലീഡ് അൻപതിനായിരത്തിനടുത്തെത്തി. ഹാമിർപൂരിൽ കേന്ദ്രമന്ത്രി അനുരാ​ഗ് താക്കൂർ മുന്നിൽ 118291 വോട്ടിന്റെ ലീഡ് കാം​ഗ്രയിൽ മുതിർന്ന കോൺ​ഗ്രസ് നേതാവ് ആനന്ദ് ശർമ 188245 വോട്ടിന് പിന്നിൽ.

ജാ‌ർഖണ്ഡില്‍ എൻഡിഎ 9 സീറ്റിലും. ഇന്ത്യ സഖ്യത്തിന് 5 സീറ്റിലും ലീഡ്.

ഹരിയാനയിൽ എൻ ഡി എയ്ക്കും ഇന്ത്യ സഖ്യത്തിനും അഞ്ച് വീതം ലീഡ്.

എൻഡിഎ 270

ഇന്ത്യ സഖ്യം 251

മറ്റുള്ളവർ 22 എന്നിങ്ങനെയാണ് ലീഡ് നില .

പശ്ചിമ ബംഗാളിൽ എൻ ഡി എ 10

ഇന്ത്യ സഖ്യം 1

ടി എം സി 31

കർണാടകയിൽ എൻ ഡി എ 18, ഇന്ത്യ സഖ്യം 10 എന്നിങ്ങനെയാണ് ലീഡ് നില.

ഉത്തർപ്രദേശിൽ എൻ ഡി എ 36, ഇന്ത്യസഖ്യം 43, മറ്റുള്ളവർ 1

തമിഴ്നാട്ടിൽ എൻ ഡി എ 1, ഇന്ത്യസഖ്യം 37, എ ഐ എ ഡി എം കെ 1

വാരണാസിയിൽ 576276 വോട്ട് എണ്ണിയതിൽ മോദിയുടെ ലീഡ് 86777 മാത്രം. അമിത് ഷായുടെ ലീഡ് 472604.

വടകരയിൽ ഷാഫി പറമ്പിലിന്റെ ഭൂരിപക്ഷം ലക്ഷത്തിലേക്ക്.

തിരുവനന്തപുരത്ത് ശശി തരൂർ 11815 വോട്ടിന്റെ ലീഡുമായി മുന്നോട്ട്.

 

പൊന്നാനിയിൽ യുഡിഎഫ് വൻ ഭൂരിപക്ഷത്തിലേക്ക് എംപി അബ്ദുസമദ് സമദാനിക്ക് 194229 വോട്ടിൻ്റെ ലീഡ്.

ചാലക്കുടിയിൽ ബെന്നി ബെഹ്‌നൻ 47717 വോട്ടിന്‍റെ ലീഡില്‍.

 

ആററിങ്ങിലിൽ വി ജോയി 1292 വോട്ടിന് മുന്നിൽ.

 

ഭൂരിപക്ഷം ഉയർത്താനാകാതെ നരേന്ദ്രമോദി. വാരാണാസിയില്‍ നരേന്ദ്രമോദിക്ക് 1,32 ,515 ഭൂരിപക്ഷം. കോണ്‍ഗ്രസ് സ്ഥാനാർത്ഥി അജയ് റായിക്ക് 3,57,964 വോട്ട് .

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *