യഹൂദ-ക്രൈസ്തവ-ഇസ്ലാം പുരാവൃത്തങ്ങളുടെ പുനരാഖ്യാനമാണ് ഈ പുസ്തകം. ഏകസത്യദൈവത്തില്‍ സ്വയം അര്‍പ്പിച്ചിട്ടുള്ള ഈ മൂന്ന് സംഹിതകളുടെയും പുരാവൃത്തങ്ങള്‍ പറയാന്‍ ശ്രമിക്കുന്നത് പ്രധാനമായും മൂന്നു കാര്യങ്ങളാണ്. ഏകസത്യദൈവം ഈ പ്രപഞ്ചത്തെയും അതിലെ സകല ചരാചരങ്ങളെയും സൃഷ്ടിച്ചു. ലോകാവസാനനാളില്‍ മനുഷ്യവംശത്തെ വിധിക്കുകയും വിശ്വാസികളെ സ്വര്‍ഗ്ഗത്തിലേക്ക് ഉയര്‍ത്തുകയും അവിശ്വാസികളെ നരകത്തിലേക്ക് തള്ളുകയും ചെയ്യും. ഈ കാര്യങ്ങള്‍ ദൈവം തന്റെ സന്ദേശകര്‍ വഴി മനുഷ്യരെ പഠിപ്പിച്ചു. ഇതാണ് ഈ മൂന്നു മതങ്ങളുടേയും പുരാവൃത്തങ്ങള്‍ ലോകത്തെ പഠിപ്പിക്കുന്നത്. ഈ സന്ദേശങ്ങളിലൂടെ വായനക്കാരെ ചിന്തിപ്പിക്കാന്‍ പ്രചോദിപ്പിക്കുകയാണ് എഴുത്തുകാരന്‍. ‘ഏദന്‍’. ദേവ്ദത് പട്‌നായ്ക്. ഡിസി ബുക്‌സ്. വില 427 രൂപ.
