മനുഷ്യജീവിതത്തിന്റെ വൈവിദ്ധ്യങ്ങളെയും വൈരുദ്ധ്യങ്ങളെയും ചരിത്രത്തിന്റെ പിന്തുണയോടെ വര്ത്തമാനകാലത്ത് വിചാരണ ചെയ്യുകയാണ് രാമനുണ്ണി ഈ സമാഹാരത്തില്. ഇടശ്ശേരിയുടെ ആദര്ശാത്മക മാനവികതയാണ് കഥാകൃത്തിന്റെ ധൈഷണിക ധാതുബലം. ഇടശ്ശേരിക്കാറ് ഈ ആദര്ശത്തിന്റെ കൊടിയടയാളമാകുന്നു. പുതിയ കാലത്തിന്റെ സമസ്യകളോട് ഇടശ്ശേരിയുടെ ആശയലോകം സംവാദാത്മകമായി പ്രതികരിക്കുന്നത് ഇവിടെ കാണാം. ചരിത്രത്തിന്റെയും അധികാരത്തിന്റെയും ബലതന്ത്രങ്ങളോട് ഇടഞ്ഞുനില്ക്കുകയും ബദല്വഴികളിലൂടെ അവയെ ഭാവനാത്മകമായി അട്ടിമറിക്കുകയും ചെയ്യുന്ന ആറു കഥകള്. ‘ഇടശ്ശേരിക്കാറ്’. കെ.പി രാമനുണ്ണി. മാതൃഭൂമി. വില 153 രൂപ.
ഇടശ്ശേരിക്കാറ്
