5 51

നിരവധി ആരോഗ്യ അടങ്ങിയ ഒന്നാണ് പീനട്ട് ബട്ടര്‍. പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍, ഫോളേറ്റ്, വിറ്റാമിന്‍ ഇ, സി, എ, സോഡിയം, മഗ്‌നീഷ്യം, കാത്സ്യം, മാംഗനീസ്, ഫോസ്ഫറസ്, സെലീനിയം, കോപ്പര്‍, അയേണ്‍, സിങ്ക്, തയാമിന്‍, നിയാസിന്‍ എന്നീ പോഷകങ്ങളാല്‍ സമ്പന്നമാണ് പീനട്ട് ബട്ടര്‍. പീനട്ട് ബട്ടര്‍ കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കാനും ഹൃദയാരോഗ്യത്തെ സംരക്ഷിക്കാനും സഹായിക്കും. ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കാനും പീനട്ട് ബട്ടര്‍ സഹായിക്കുന്നു. പീനട്ട് ബട്ടറിലെ അപൂരിത കൊഴുപ്പുകള്‍, ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി മെച്ചപ്പെടുത്തുന്നു. പീനട്ട് ബട്ടറിന്റെ ഉപയോഗം ടൈപ്പ് 2 പ്രമേഹസാധ്യത കുറയ്ക്കും. കുറഞ്ഞ ജിഐയുമാണ് ഇവയ്ക്കുള്ളത്. പ്രോട്ടീന്റെ കലവറയാണ് പീനട്ട് ബട്ടര്‍. അതിനാല്‍ പ്രോട്ടീന്‍ കുറവുള്ളവര്‍ക്കും ശരീരത്തിന് മസില്‍ വേണമെന്നുള്ളവര്‍ക്കും പീനട്ട് ബട്ടര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഫൈബര്‍ ധാരാളം അടങ്ങിയ പീനട്ട് ബട്ടര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ പീനട്ട് ബട്ടര്‍ കഴിക്കുന്നത് ചില ക്യാന്‍സര്‍ സാധ്യതകളെ കുറയ്ക്കാനും സഹായിക്കും. ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും അടങ്ങിയ പീനട്ട് ബട്ടര്‍ കഴിക്കുന്നത് ശരീരത്തിന് വേണ്ട ഊര്‍ജം ലഭിക്കാന്‍ സഹായിക്കും. വിറ്റാമിനുകളുടെ കലവറയാണ് ഇവ. കാഴ്ച ശക്തി മെച്ചപ്പെടുത്തുന്ന വിറ്റാമിന്‍ എയും പ്രതിരോധശക്തി മെച്ചപ്പെടുത്തുന്ന വിറ്റാമിന്‍ സി യും പീനട്ട് ബട്ടറില്‍ അടങ്ങിയിരിക്കുന്നു. വിശപ്പ് കുറയ്ക്കുന്നതില്‍ പീനട്ട് ബട്ടര്‍ ഒരു വലിയ പങ്ക് വഹിക്കുന്നു. ഫൈബര്‍ അടങ്ങിയതും പ്രോട്ടീന്‍ ഉള്ളതുമായ പീനട്ട് ബട്ടര്‍ കഴിക്കുമ്പോള്‍ വയറു നിറയുകയും വിശപ്പ് കുറയുകയും ചെയ്യും. അതുവഴി വണ്ണം കുറയ്ക്കാനും സാധിക്കും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *