സര്‍പാട്ട പരമ്പരൈ എന്ന ചിത്രത്തിലെ മറിയാമ്മയെ ഗംഭീരമായി അവതരിപ്പിച്ച് സിനിമാ പ്രേക്ഷകരുടെ പ്രശംസ നേടിയ ദുഷാര വിജയന് ചിയാന്‍ വിക്രത്തിനൊപ്പം എത്തുന്നു. രായന്,വേട്ടൈയ്യന്‍ തുടങ്ങിയ സിനിമകളിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പം നിരവധി പ്രോജക്ടുകളില്‍ ദുഷാര വിജയന് ഇപ്പോള്‍ അഭിനയിച്ചു വരികയാണ്. ദുഷാരയുടെ കരിയറിലെ പ്രോജക്റ്റുകളുടെ പട്ടികയിലെ ഏറ്റവും പുതിയ കൂട്ടിച്ചേര്‍ക്കലാണ് ചിയാന്‍ 62. എസ് യു അരുണ്‍ കുമാര്‍ ആണ് ചിയാന്‍ 62 സംവിധാനം ചെയ്യുന്നത്. എസ് ജെ സൂര്യ, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ ഉള്‍പ്പെടുന്ന വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. സുരാജ് വെഞ്ഞാറമ്മൂട് എത്തുമെന്നത് മലയാളികളെ സംബന്ധിച്ചിടത്തോളവും വളരെ സന്തോഷകരമാണ്. ചിത്രത്തില്‍ ദുഷാര വിജയനാണ് നായികയായി എത്തുന്നത്. തേനി ഈശ്വറിന്റെ ഛായാഗ്രഹണവും ജി വി പ്രകാശ് കുമാറിന്റെ സംഗീത സംവിധാനവും ചിയാന്‍ 62വിനെ കൂടുതല്‍ മികവുറ്റതാക്കുമെന്നുറപ്പാണ്. എച്ച്ആര്‍ പിക്ചേഴ്സിന്റെ ബാനറില്‍ റിയ ഷിബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ദുഷാര വിജയന് ചിയാന്‍ വിക്രത്തിനൊപ്പം
