ദുല്‍ഖര്‍ പ്രധാന വേഷത്തിലെത്തുന്ന വെബ് സീരീസാണ് ‘ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ്’. രാജ് നിദിമൊരുവും കൃഷ്ണ ഡികെയുമാണ് സംവിധാനം നിര്‍വഹിക്കുന്നത്. ‘ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സി’ന്റെ സ്ട്രീമിംഗ് തിയ്യതി പുറത്തുവിട്ടിരിക്കുകയാണ്. സീരീസ് നെറ്റ്ഫ്‌ലിക്‌സില്‍ ഓഗസ്റ്റ് 18 സ്ട്രീമിംഗ് ആരംഭിക്കും. കോമഡി ക്രൈം ത്രില്ലര്‍ വിഭാഗത്തിലാണ് സിരീസാണ് ഇത്. രാജ്കുമാര്‍ റാവു, ആദര്‍ശ് ഗൗരവ്, ഗുല്‍ഷന്‍ ദേവയ്യ, സതീഷ് കൌശിക്, വിപിന്‍ ശര്‍മ്മ, ശ്രേയ ധന്വന്തരി, ടി ജെ ഭാനു എന്നിവരാണ് മറ്റു വേഷങ്ങള്‍ ചെയ്തിരിക്കുന്നത്. പങ്കജ് കുമാറാണ് ഛായാഗ്രഹണം. തൊണ്ണൂറുകള്‍ പശ്ചാത്തലമാക്കുന്ന ദുല്‍ഖിറിന്റെ സിരീസിന്റെ കഥ ഒരുക്കിയിരിക്കുന്നത് രാജ് നിദിമൊരുവും കൃഷ്ണ ഡികെയോടുമൊപ്പം സുമന്‍ കുമാര്‍ കൂടി ചേര്‍ന്നാണ്. ദുല്‍ഖര്‍ നായകനായി വേഷിടുന്ന പുതിയ ചിത്രമായി ഇനി എത്താനുള്ളത് ‘കിംഗ് ഓഫ് കൊത്ത’യാണ്.