ധനുഷ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘കുബേര’ തിയറ്ററുകളില്‍ എത്താന്‍ ഒരുങ്ങുകയാണ്. ചിത്രം ജൂണ്‍ 20ന് പാന്‍ ഇന്ത്യന്‍ റിലീസായി തിയറ്ററുകളില്‍ എത്തും. ഇതോട് അനുബന്ധിച്ച് കുബേരയുടെ ബുക്കിംഗ് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരികയാണ്. ചിത്രത്തിന്റെ കേരള ബുക്കിംഗ് 18ന് രാവിലെ പത്ത് മണി മുതല്‍ ആരംഭിക്കും. ദുല്‍ഖര്‍ സല്‍മാന്റെ നേതൃത്വത്തിലുള്ള വെഫെറര്‍ ഫിലിംസാണ് കുബേര കേരളത്തില്‍ എത്തിക്കുക. ധനുഷിന് ഒപ്പം നാഗാര്‍ജുന, രശ്മിക മന്ദാന, ജിം സര്‍ബ് എന്നിവരും കുബേരയില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനില്‍ നിന്ന് യു എ സര്‍ട്ടിഫിക്കറ്റാണ് ഈ ത്രില്ലര്‍ ചിത്രത്തി ലഭിച്ചിരിക്കുന്നത്. മൂന്ന് മണിക്കൂറിലധികം ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ അന്തിമ റണ്‍ടൈം 181 മിനിറ്റാണ്. പ്രമുഖ ടോളിവുഡ് സംവിധായകന്‍ ശേഖര്‍ കമ്മുലയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് കുബേര. തമിഴ്, തെലുഗു, ഹിന്ദി, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളില്‍ ഒരേസമയം റിലീസ് ചെയ്യും.