വിജയ് സേതുപതി നായകനാകുന്ന ചിത്രമാണ് ‘ഡിഎസ്പി’. പൊന്റാം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൊന്റാം തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ‘ഡിഎസ്പി’ എന്ന ചിത്രത്തിന്റ ട്രെയിലര്‍ പുറത്തുവിട്ടു. യുഎ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. അനുകീര്‍ത്തി വാസ് ആണ് ചിത്രത്തിലെ നായിക. ദിനേഷ് കൃഷ്ണനും വെങ്കടേഷും ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സംഗീത സംവിധാനം ഡി ഇമ്മനാണ്. വിവേക് ഹര്ഷന് ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നു. കാര്‍ത്തിക് സുബ്ബരാജ് ആണ് ചിത്രം നിര്‍മിക്കുന്നത്. സ്റ്റോണ്‍ ബെഞ്ച് ഫിലിംസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രം ഡിസംബര്‍ രണ്ടിനാണ് തിയറ്റര്‍ റിലീസ് ചെയ്യുക.
‘ഡിഎസ്പി’ ട്രെയിലര്‍ എത്തി
